പ്രേക്ഷക ഹൃദയം കീഴടക്കി ‘വള്ളികുടിലിലെ വെള്ളക്കാരനി’ലെ ആദ്യ ഗാനം..

October 11, 2018

ഗണപതി നായകനായി എത്തുന്ന വള്ളികുടിലിലെ വെള്ളക്കാരനിലെ ആദ്യ ഗാനം പുറത്തിറങ്ങി.ദീപക് ദേവ് ഈണമിട്ട ഗാനം പുറത്തിറക്കിയത് പൃഥ്വിരാജാണ്. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാൻ ‘വള്ളിക്കുടിലിലെ വെള്ളക്കാരൻ’ ചിത്രം ഉടൻ എത്തും.. ‘വിനോദയാത്ര’ എന്ന ചിത്രത്തിലെ പാലും പഴവും കൈകളിലേന്തി എന്ന പാട്ടുംപാടി വന്ന് മലയാളികളുടെ പ്രിയങ്കരനായി മാറിയ ഗണപതി നായകനായി എത്തുന്ന പുതിയ ചിത്രമാണ് വള്ളിക്കുടിലിലെ വെള്ളക്കാരന്‍.

ഡഗ്ലസ്സ് ആല്‍ഫ്രഡ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയപ്പോൾ മികച്ച പ്രതികരണമാണ് ലഭിച്ചത്. നർമ്മ മുഹൂർത്തങ്ങൾ കോർത്തിണക്കികൊണ്ട് ചിത്രീകരിച്ചിരിക്കുന്ന സിനിമ ഒരു ഫുൾ ടൈം കോമഡി എന്റെർറ്റൈനെർ വിഭാഗത്തിൽപെടുന്ന ചിത്രമാണ്.

ഗണപതിക്കൊപ്പം ലാൽ, മുത്തുമണി, ബാലു വർഗീസ്, അജു വർഗീസ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജോസ് ജോണ്‍, ജിജോ ജസ്റ്റിന്‍, ഡഗ്ലസ്സ് ആല്‍ഫ്രഡ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രം നിര്‍മിക്കുന്നത് നവിസ് സേവ്യര്‍, സിജു മാത്യു, സജ്ഞിത എസ് കാന്ത് എന്നിവരാണ്. ദീപക് ദേവ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഗണപതിയുടെ സഹോദരനായ ബാലു വര്‍ഗീസും അഭിനയിക്കുന്നുണ്ട്.

വള്ളികുടിലിലെ വെള്ളക്കാരന്റെ ആദ്യ ഗാനം കാണാം…