മകൾക്കൊപ്പം ഇടവേള ആസ്വദിച്ച് വിജയ്; ചിത്രങ്ങൾ കാണാം

October 8, 2018

തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള താരമാണ് വിജയ് ദളപതി. ചിത്രങ്ങളുടെ തിരക്കുകൾക്കിടയിലും കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുകയാണ് വിജയ്.  ഇടവേള കുടുംബത്തോടൊപ്പം കാനഡയിലാണ് താരം ആസ്വദിക്കുന്നത്. കാനഡ യാത്രയിലെ കുടുംബത്തോടൊപ്പമുള്ള നിമിഷങ്ങളുടെ ചിത്രങ്ങളും വൈറലായിരിക്കുകയാണിപ്പോള്‍.

ദളപതി ഫാന്‍ എന്നാ സുമ്മാവാ.. എന്ന് പറഞ്ഞാണ് ആരാധകര്‍  സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നത്. ടൊറന്‍റോയിലെ മാളില്‍ മകള്‍ സാഷയ്ക്കൊപ്പം ഭക്ഷണം കഴിക്കാനിരിക്കുന്ന വിജയ്‍യുടെ ചിത്രങ്ങളും വീഡിയോയുമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

താരത്തിനെത്തായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം സർക്കാർ ആണ്. തമിഴകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് സർക്കാർ. സംവിധായകൻ ഏ ആർ മുരുകദോസ്- വിജയ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മൂന്നാമത്തെ ചിത്രം ദളപതി വിജയ് യുടെ  ജീവിതത്തിലെ 62 മത്തെ ചിത്രമാണ്. ദീപാവലിക്കാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

സര്‍ക്കാര്‍’ എന്ന ചിത്രത്തില്‍ വിജയ്‌യും കീർത്തി  സുരേഷുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എ ആര്‍ മുരുഗദോസാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ‘തുപ്പാക്കി’, ‘കത്തി’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിജയ്‌യും മുരുഗദോസും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. രാധാ രവി, പ്രേം കുമാര്‍, പാപ്രി ഘോഷ്, യോഗി ബാബ തുടങ്ങിയിവരും ‘സര്‍ക്കാരി’ല്‍ മുഖ്യ കഥാപാത്രങ്ങളായി എത്തുന്നുണ്ട്.