‘പതിനാലാം രാവുദിച്ചത്…’ പാടി വിദേശി; കൈയടിച്ച് സോഷ്യല്‍ മീഡിയ

October 17, 2018

സാമൂഹ്യമാധ്യമങ്ങളില്‍ കൈയടി നേടുകയാണ് ഒരു വിദേശി. മനോഹരമായൊരു പാട്ടുപാടിയാണ് ഈ വിദേശി സോഷ്യല്‍ മീഡിയയില്‍ ഇടംപിടിച്ചത്. വെറുമൊരു പാട്ടല്ല ഇദ്ദേഹത്തെ വൈറലാക്കിയത്. ‘പതിനാലാം രാവുദിച്ചത് മാനത്തോ…’ എന്നു തുടങ്ങുന്ന തനി മലയാളം പാട്ടാണ് ഈ വിദേശി പാടിയിരിക്കുന്നത്. നിരവധി പേര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ ഇദ്ദേഹത്തിന്റെ പാട്ട് പങ്കുവെയ്ക്കുന്നുണ്ട്. എന്നാല്‍ ആ പാട്ടുകാരന്‍ ഏത് ദേശക്കാരനാണെന്നോ മലയാളം പാട്ട് പാടാനിടയായ സാഹചര്യം എന്താണെന്നോ വ്യക്തമല്ല.

1973- ല്‍ പുറത്തിറങ്ങിയ ‘മരം’ എന്ന ചിത്രത്തിലേതാണ് ‘പതിനാലാം രാവുദിച്ചത് മാനത്തോ…’ എന്നു തുടങ്ങുന്ന ഗാനം. മലയാളികളുടെ നിത്യഹരിത നായകന്‍ പ്രേം നസീറും ജയഭാരതിയുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗാനഗന്ധര്‍വ്വന്‍ യോശുദാസാണ് ആലാപനം.