മുംബൈ തെരുവിൽ ഓട്ടോറിക്ഷ ഓടിച്ച് ഹോളിവുഡ് നായകൻ..വീഡിയോ കാണാം

October 9, 2018

ഹോളിവുഡിലെയും സിനിമ ലോകത്തെയും ആരാധകർ എന്നും അത്ഭുതത്തോടെ നോക്കി കാണുന്ന താരമാണ് വിൽ സ്മിത്ത്. നിരവധി ചിത്രങ്ങളിലെ പ്രകടനത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ വിൽ സ്മിത്ത് ആക്ഷൻ രംഗങ്ങളാണ് എന്നും വെള്ളിത്തിരയിൽ വിസ്മയം സൃഷ്‌ടിക്കാറുള്ളത്. എന്നാൽ കഴിഞ്ഞ ദിവസം താരം ഇന്ത്യയിൽ എത്തിയതായും ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നുവെന്നുമൊക്കെയുള്ള വാർത്തകൾ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നു.

അതിന് പിന്നാലെയാണ് മുംബൈ തെരുവിലൂടെ ഓട്ടോറിക്ഷ ഓടിക്കുന്ന ഹോളിവുഡ് നായകന്റെ വീഡിയോ വൈറലായിരിക്കുന്നത്. കഴിഞ്ഞ ദിവസം ഡൽഹിയിൽ വച്ച് നടക്കുന്ന മീഡിയ കോൺക്ലേവിൽ പങ്കെടുക്കുന്നതിനായാണ് താരം ഇന്ത്യയിൽ എത്തിയത്. ബോളിവുഡിൽ രൺബീർ സിങ്, ആലിയാ ഭട്ട്, കരൺ ജോഹർ, എന്നിവരെയും താരം സന്ദർശിച്ചിരുന്നു. കരൺ ജോഹറിന്റെ അടുത്ത ചിത്രത്തിൽ താരം എത്തുന്നതായും വാർത്തകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് താരം വാഹനം ഓടിക്കുന്ന വീഡിയോ വൈറലായിരിക്കുന്നത്.

സാഹസീക ആക്ഷൻ രംഗങ്ങൾ വെള്ളിത്തിരയിൽ അനായാസം കൈകാര്യം ചെയ്യുന്ന താരത്തിന്റെ സാഹസീക വീഡിയോകൾ ഏറെ അത്ഭുതത്തോടെയാണ് ആരാധകർ നോക്കികാണുന്നത്. വലിയ മലയിടുക്കുകൾക്കിടയിൽ നിന്ന് താഴേക്കു ചാടുന്ന താരത്തിന്റെ വീഡിയോ കാണാൻ ആയിരക്കണക്കിന് ആരാധകരാണ് കഴിഞ്ഞ ആഴ്ച തടിച്ചുകൂടിയത്.

തന്റെ അൻപതാം പിറന്നാൾ ദിനത്തിലാണ് ജീവൻ പണയം വെച്ച് സാഹസീക വീഡിയോയുമായി താരം എത്തിയത്. എന്നാൽ ഈ വീഡിയോയുടെ പിന്നിലെ താരത്തിന്റെ ലക്ഷ്യമാണ് ആരാധകർക്ക് താരത്തിനോടുള്ള ഇഷ്ടം വീണ്ടും വർധിപ്പിച്ചത്. പിന്നോക്ക രാജ്യങ്ങളിലെ സാമ്പത്തീകമായി ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികളുടെ പഠനത്തിന് പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് താരം ഈ സാഹസീകതയ്ക്ക് എത്തിയത്. ഇത്തരത്തിൽ നിരവധി വീഡിയോകളാണ് വില സ്മിത്തിന്റേതായി പുറത്തിറങ്ങുന്നത്.