ലോകകപ്പ് ട്രോഫി അര്‍ബുദബാധിതയ്ക്ക് കൈമാറി മുൻ ക്രിക്കറ്റ് ഇതിഹാസം; വീഡിയോ കാണാം
ലോകകപ്പ് ട്രോഫി അര്‍ബുദബാധിതയ്ക്ക് കൈമാറി മുന്‍ പാക് ക്രിക്കറ്റര്‍. ലോകകപ്പ് ട്രോഫി പര്യടനത്തിനിടയിലെ കണ്ണുനിറയ്ക്കുന്ന ഈ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. സാബിഹ എന്ന അര്‍ബുദബാധിതയുടെ കയ്യില്‍ ലോകകപ്പ് ട്രോഫി നല്കുന്ന മുൻ ക്രിക്കറ്റര്‍ മുഷ്താഖ് അഹമ്മദാണ് വിഡിയോയിൽ കാണുന്നത്.
സാബിഹ എന്ന അർബുദബാധിതയുടെ കൈയ്യിൽ ട്രോഫി കൊടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ ലോകകപ്പിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തുവിട്ടിട്ടുണ്ട്. പാക് ഓള് റൗണ്ടര്‍ ഷൊയ്ബ് മാലിക്കാണ് തന്റെ ഇഷ്ട ക്രിക്കറ്റ് താരമെന്ന് ഒരു അർബുദ ബാധിത വീഡിയോയില്‍ വെളിപ്പെടുത്തുന്നതും കാണാം. ട്രോഫി പര്യടനത്തിനിടയില്‍ മാലിക്കുമായി ഫോണില്‍ യുവതി സംസാരിക്കുകയും ചെയ്തു.
അഞ്ച് ഭൂഖണ്ഡങ്ങളിലൂടെ 21 രാജ്യങ്ങള്‍ താണ്ടുന്ന പര്യടനം ഇപ്പോള്‍ പാക്കിസ്ഥാനിലാണുള്ളത്. പാക്കിസ്ഥാനിലെ ട്രോഫി പര്യടനത്തിനിടയില്‍ മുഷ്താഖും സംഘവും ഒരു ആശുപത്രിയില്‍ അര്‍ബുദബാധിതരെ കാണാനെത്തിയപ്പോഴുള്ള വീഡിയോയാണ് ഇപ്പോൾ നിറഞ്ഞു നിൽക്കുന്നത്.
This is absolutely amazing.
As part of his visit to the @SKMCH on the #CWCTrophyTour, driven by @Nissan, @Mushy_online met Sabiha.
She told him her favourite player is @realshoaibmalik, so he got the Pakistan legend on the phone! ❤️ pic.twitter.com/vMcOJQbGs3
— Cricket World Cup (@cricketworldcup) October 15, 2018