മനോഹരം ഈ പ്രണയഗാനം; വീഡിയോ കാണാം
October 28, 2018

സാമൂഹ്യമാധ്യമങ്ങളില്‍ കൈയടി നേടുകയാണ് മനേഹരമായ ഒരു പ്രണയഗാനം. സംഗീത സംവിധായകനും ഗായകനുമായ വീത് രാഗിന്റെ പുതിയ ഗാനമാണ് നവമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. ‘യാദ് ആയാ’ എന്ന ഹിന്ദി പ്രണയഗാനമാണിത്. വീത് രാഗും നാസിയ സലാമും ചേര്‍ന്നാണ് ആലാപനം.
സുജിത് സുധിയാണ് ഗാനത്തിന്റെ വരികള്‍. സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നതും സുജിത് തന്നെയാണ്. ബോധി സൈലന്റ് സ്കേപ്പാണ് ഈ മോനഹരമായ പ്രണയഗാനം യുട്യൂബില്‍ റിലീസ് ചെയ്തത്. ആല്‍ഫാ ഷെഫീഖാണ് ആല്‍ബത്തിന്റെ സംവിധാനം.
‘ഗദ്ദാമ’, ‘ഡോക്ടര്‍ പേഷ്യന്റ്’ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് വീത് രാഗ് എന്ന സംഗീത സംവിധായകന്. ഷഫാനും കാര്‍ത്തികയുമാണ് ആല്‍ബത്തില്‍ പ്രണയജോഡികളായി അഭിനയിക്കുന്നത്. ആല്ബിന് ആന്റുവാണ് ക്യാമറയും എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നത്.