മഹാനടി സാവിത്രിയായി നിത്യാമേനോന് വെള്ളിത്തിരയിലെത്തുന്നു
പ്രേക്ഷകര്‍ ഒരു കാലത്ത് നെഞ്ചിലേറ്റിയ മഹാനടി സാവിത്രിയാവാനുള്ള ഒരുക്കത്തിലാണ് നിത്യാമേനോന്. എന്‍ടിആറിന്റെ ബയോപിക് ചിത്രത്തിലാണ് നിത്യാ മേനോന് നടി സാവിത്രിയായി വേഷമിടുന്നത്. പഴയകാല നടിയായ സാവിത്രി ദേശീയ അവാര്‍ഡ് ജേതാവ് കൂടിയാണ്.
നിത്യമേനോന് തന്നെ ചിത്രത്തിന്റ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. മികച്ച പ്രതികരണമാണ് നിത്യയുടെ മേയ്ക്ക് ഓവറിന് ലഭിക്കുന്നത്. 1962 ല്‍ പുറത്തിറങ്ങിയ ‘ഗുണ്ടമ്മ കഥ’ എന്ന ചിത്രത്തിലെ ഒരു രംഗമാണ് പോസ്റ്ററില്‍ പുനഃരാവിഷ്കരിച്ചിരിക്കുന്നത്. പോസ്റ്ററില്‍ എന്‍ടി രാമറാവുവായി ബാലകൃഷ്ണനും സാവിത്രിയായി നിത്യാമേനോനുമാണുള്ളത്.
രണ്ട് ഭാഗങ്ങളായാണ് എന്‍ടിആറിന്റെ ബയോപിക് സിനിമ ഒരുങ്ങുന്നത്. ‘കഥാനായകുഡു’ എന്നാണ് ആദ്യ ഭാഗത്തിന്റെ പേര്. ‘മഹാനായകുഡു’ എന്നതാണ് രണ്ടാം ഭാഗം. ആദ്യ ഭാഗം 2019 ജനുവരി 9 ന് തീയറ്ററുകളിലെത്തും. രണ്ടാം ഭാഗം 2010 ജനുവരി 26 നായിരിക്കും റിലീസ് ചെയ്യുക. എന്‍ടിആറിന്റെ ജീവിതകഥയും നേട്ടങ്ങളുമൊക്കെയാണ് ചിത്രത്തിന്റെ പ്രമേയം.
Proud to present to you, my first look as Savitri amma … 🙂 A poster from the iconic song in 'Gundamma Katha'….. ?
#NTRBiopic pic.twitter.com/vdfLAm5xPy— Nithya Menen (@MenenNithya) 5 November 2018
അതേ സമയം അക്ഷയ്കുമാര്‍ നായകനാകുന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്കും അരങ്ങേറ്റത്തിനൊരുങ്ങുകയാണ് നിത്യാ മേനോന്. തപ്സി പന്നു, വിദ്യാ ബാലന്, സോനാക്ഷി, കൃതി കുല്‍ഹാരി എന്നിവരും ചിത്രത്തിലെത്തുന്നുണ്ട്. ജഗന് സാക്ഷിയാണ് ഈ ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ‘മിഷന് മംഗള്‍’ എന്നാണ് ചിത്രത്തിന്റെ പേര്.