ക്ലിയോപാട്ര- മാർക്ക് ആന്റണി പ്രണയ ജോഡികളുടെ ഓർമ്മകളുമായി ഇറ്റലിയിലെ മണ്ണിൽ ഒരു താരവിവാഹം…
November 13, 2018
സീസറിന്റെ മണ്ണിൽ, ക്ലിയോപാട്ര- മാർക്ക് ആന്റണി പ്രണയ ജോഡികളുടെ ഓർമ്മകളുമായി ഇറ്റലി ഒരു വിവാഹത്തിന് കൂടി സാക്ഷിയാകുന്നു. അനുഷ്ക ശർമ്മ വീരാട് കൊഹ്ലി താരജോഡികളുടെ വിവാഹത്തിന് ശേഷം ആരാധകർ ഏറെ അക്ഷമരായി കാത്തിരിക്കുന്ന വിവാഹമാണ് ദീപിക രൺവീർ താരങ്ങളുടേത്. ഇരുവരുടെയും വിവാഹത്തിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി.
ഇറ്റലിയിലെ ലേക്ക് കോംഗോയിൽ വച്ച് നാളെയും മറ്റന്നാളുമാണ് ഇരുവരുടെയും വിവാഹം. വിവാഹത്തിനായി ഇരുകുടുംബങ്ങളും പത്താം തിയതി തന്നെ ഇറ്റലിയിൽ എത്തിയിരുന്നു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമേ വിവാഹ ചടങ്ങിൽ പങ്കെടുക്കു. മുംബൈയിൽ ഈ മാസം 28 ന് സിനിമ സുഹൃത്തുക്കൾക്കായി വിവാഹ സത്കാരം നടത്തും.
താരങ്ങളുടെ പ്രീ വെഡ്ഡിങ് ആഘോഷങ്ങളുടെ ചിത്രങ്ങൾ നേരത്തെ സാമൂഹ്യമാധ്യമങ്ങളില്‍ ഇടം പിടിച്ചിരുന്നു. ബാംഗ്ലൂരിലാണ് വിവാഹ അനുബന്ധമായ ആഘോഷങ്ങള്‍ നടന്നത്.