ട്രെയിനിൽ തൂങ്ങിക്കിടന്ന് പ്രണവ്; വൈറലായ ചിത്രങ്ങൾ കാണാം

പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന പുതിയ ചിത്രം ‘ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ’ അവസാനഘട്ട ഷൂട്ടിങ്ങാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ചിത്രത്തിലെ സംഘട്ടന രംഗങ്ങളുടെ ഭാഗമായി പ്രണവ് ട്രെയിനിൽ തൂങ്ങിക്കിടക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ട്രെയിനിന്റെ ജനാലയിലാണ് പ്രണവ് തൂങ്ങിക്കിടക്കുന്നത്.
? #PranavMohanlal ‘s #21stcentury working stills??
⚡Jan 2019 Release
⚡Action Choreography @PeterHeinOffl ✌✌@Forumkeralam1 @KeralaBO1 @MoviePlanet8 @BOkerala @BreakingViews4u @MalayalamReview @Lalettan9 @Kl13Movies @CltUpdates @TrendsMohanlal @Jithinomy pic.twitter.com/VYoVkRpWsI— TEAM MOHANLAL FANZ (@MOHANLALFANZ) November 16, 2018
പ്രണവ് വീണ്ടും നായകനാകുന്ന പുതിയ ചിത്രമാണ് ‘ഇരുപത്തൊന്നാം നൂറ്റാണ്ട്’. രാമലീലയ്ക്ക് ശേഷം അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും അരുൺ ഗോപിയാണ്. മുളകുപാടം ഫിലിംസിന്റെ ബാനറിൽ ഒരുങ്ങുന്ന ഏഴാമത്തെ ചിത്രം കൂടിയാണ് ഇരുപത്തൊന്നാം നൂറ്റാണ്ട്.
#PranavMohanlal stills from #21stCentury
Something bigger is loading!!!
Hope movie teaser will be release along with #2point0 / #Odiyan ? pic.twitter.com/IOStqwYhZ5— Kalki(കൽക്കി)? (@abureload2) November 17, 2018
ഇരുപതാം നൂറ്റാണ്ടിന്റെ കഥയുമായി വന്ന അച്ഛന് പിന്നാലെ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ കഥയുമായി മകൻ പ്രണവ് മോഹൻലാൽഎത്തുമ്പോൾ വളരെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.
Pranav Mohanlal – Arun Gopy’s Action Thriller #21stCentury ? pic.twitter.com/3ve1EkkAYH
— Forum Keralam (FK) (@Forumkeralam1) November 16, 2018