ടോപ് സിംഗർ വേദിയിൽ മരണമാസ്സ്‌ പെർഫോമൻസുമായി ഒരു കുട്ടി ഗായകൻ; വീഡിയോ കാണാം

November 17, 2018

ടോപ് സിംഗർ വേദിയെതന്റെ കിടിലം പ്രകടനം കൊണ്ട് കീഴടക്കിയ കൊച്ചുകലാകാരനാണ് കൗശിക് എസ് വിനോദ്. ‘രാജമാണിക്യം’ എന്ന ചിത്രത്തിലെ ‘പാണ്ടിമേളം പാട്ടും കൂട്ടം’എന്ന കിടിലൻ ഗാനവുമായാണ് ഇത്തവണ കൗശിക് എത്തിയത്.

പാട്ടിന്റെ ശ്രുതിലയങ്ങൾ ചോർന്നുപോകാതെ പാട്ടിനൊപ്പം കിടിലൻ നൃത്തച്ചുവടുകളുമായി എത്തിയ  ഈ കൊച്ചുഗായകന്റെ പ്രകടനം സദസ്സിനെ ഒന്നാകെ ഞെട്ടിക്കുന്നതായിരുന്നു.

കോഴിക്കോട് കുറ്റിയാടി സ്വദേശിയായ ഈ കുട്ടിഗായകന്റെ ഗാനങ്ങൾ നേരത്തെ തന്നെ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയിരുന്നു. കുട്ടിഗായകരെ കണ്ടെത്തുന്നതിനായി ഫ്ലവേഴ്സ് ഒരുക്കിയ ടോപ് സിംഗർ വേദിയിലൂടെ നിരവധി കൊച്ചു ഗായകരാണ് പ്രേക്ഷക ഹൃദയം കീഴടക്കുന്നത്…