രഞ്ജി ട്രോഫി: കേരളം- ബംഗാള്‍ പോരാട്ടം ഇന്നു മുതല്‍

November 20, 2018

രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്നു മുതല്‍ കേരളം ബംഗാളിനെ നേരിടും. ക്രിക്കറ്റ് പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന മത്സരമാണ് കേരളം-ബംഗാള്‍ പോരാട്ടം.

ഈഡന്‍ ഗാര്‍ഡന്‍സിലാണ് മത്സരം. മത്സരം കനത്തതാകുമെങ്കിലും ബംഗാളിനെതിരെ വിജയം ഉറപ്പിക്കാന്‍ സാധിക്കുമെന്നാണ് കേരളത്തിന്റെ പ്രതീക്ഷ.

രണ്ട് മത്സരങ്ങളില്‍ നിന്നുമായി ഏഴ് പോയിന്റുകള്‍ നേടിയ കേരളം നിലവില്‍ മൂന്നാം സ്ഥാനത്താണ്. 9 പോയിന്റ് വീതം നേടിയിട്ടുള്ള സൗരാഷ്ട്രയും ഗുജറാത്തുമാണ് മുന്നില്‍. ആറ് പോയിന്റുകള്‍ നേടിയ ബംഗാള്‍ നാലാം സ്ഥാനത്താണ്.