ഏറ്റവും അധികം സ്ക്രീനുകളില്‍ പ്രദര്‍ശനത്തിനെത്തുന്ന ചിത്രം എന്ന റെക്കോര്‍ഡും 2.0 യ്ക്ക്
പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ബ്രഹ്മാണ്ഡചിത്രമാണ് ‘2.0’. രജനീകാന്ത് നായകനായെത്തുന്ന ചിത്രമാണ് 2.0. എസ്. ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. 10000 സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ഏറ്റവും അധികം സ്ക്രീനുകളില്‍ പ്രര്ശനത്തിനെത്തുന്ന ചിത്രം എന്ന റെക്കോര്‍ഡാണ് ഇതോടെ 2.0 സ്വന്തമാക്കുക. തീയറ്ററുകളില്‍ എത്തുംമുമ്പേ 2.0 മറ്റൊരു ചരിത്രം കൂടി രചിച്ചിരിക്കുകയാണ്. റിലീസിനു മുന്നേ തന്നെ ചിത്രം 120 കോടിയോളം രൂപ സ്വന്തമാക്കിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. റിലീസിന് മുമ്പേ തന്നെ നൂറ് കോടി ക്ലബ്ബില്‍ ഇടം പിടിക്കുന്ന തമിഴ് സിനിമ എന്ന ചരിത്ര നേട്ടമാണ് 2.0 ഇതോടെ സ്വന്തമാക്കിയിരിക്കുന്നത്.
അതേസമയം 2.0 കേരളത്തിലും റിലീസ് ചെയ്യും. മുളകുപാടം ഫിലിംസ് ആണ് വിതരണാവകാശം നേടിയിരിക്കുന്നത്. പതിനഞ്ച് കോടിയിലധികം നല്‍കിയാണ് വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കേരളത്തില്‍ വൈഡ് റിലീസ് ഒരുക്കുന്ന മുളകുപാടം ഫിലിംസ് ഏകദേശം 450 തീയറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. കേരളത്തില്‍ അന്യഭാഷ ചിത്രത്തിനു ലഭിക്കുന്ന ഏറ്റവും കൂടിയ വിതരണാവകാശ തുകയാണ് 2.0യ്ക്ക് ലഭിച്ചിരിക്കുന്നത്.
കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യവിസ്മയങ്ങളുമായി നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രജനീകാന്തിനൊപ്പം അക്ഷയ് കുമാറും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. എമി ജാക്സനാണ് 2.0 യില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 2010 ല്‍ പുറത്തിറങ്ങിയ യെന്തിരന്റെ രണ്ടാം ഭാഗമാണ് 2.0.
ഡോ.വസിഗരന്‍, ചിട്ടി എന്നീ കഥാപാത്രങ്ങളെയാണ് രജനീകാന്ത് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഏറ്റവും ചിലവേറിയ ഇന്ത്യന്‍ സിനിമയെന്ന ഖ്യാതിയുമായെത്തുന്ന യെന്തിരന് 2.0 പതിനഞ്ച് ഇന്ത്യന്‍ ഭാഷകളിലായി 7000 തീയേറ്ററുകളിലാണ് റിലീസ് ചെയ്യുന്നത്.6500 തീയേറ്ററുകളില്‍ റിലീസ് ചെയ്ത ബാഹുബലിയുടെ റെക്കോര്‍ഡും ഇതോടെ പഴങ്കഥയാകും.
തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ചിത്രം തീയറ്ററുകളിലെത്തും. മൂവായിരത്തോളം സാങ്കേതികപ്രവര്‍ത്തകര്‍ ചിത്രത്തിനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 600 കോടി രൂപ ബഡ്ജറ്റില്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് 2.0. എ ആര് റഹ്മാനാണ് ചിത്രത്തിലെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.