‘അവന് ഞാൻ മുത്തച്ഛൻ’; വൈറലായി ബിഗ് ബിയുടെ കുറിപ്പ്..

November 18, 2018

ഷാരൂഖ്ഇ ഖാന്റെ ഇളയ മകൻ അബ്രാമിനെക്കുറിച്ചുള്ള വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ചർച്ച ചെയ്യപ്പെടുന്നത്. അബ്രാമിനെകുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെച്ചതാവട്ടെ ബിഗ് ബി അമിതാഭ് ബച്ചനും.

താൻ അബ്രാമിന്റെ മുത്തച്ഛൻ ആണെന്നാണ് അബ്രാം കരുതിയിരിക്കുന്നതെന്നാണ് ബിഗ് ബി പറഞ്ഞത്. അവന്‍റെ അച്ഛന്‍റെ അച്ഛനാണ് ഞാനെന്നാണ് അബ്രാം കരുതിയിരിക്കുന്നത്.  ഷാരൂഖിന്‍റെ അച്ഛൻ അവർക്കൊപ്പം താതാമസിക്കാതെന്താണെന്നുള്ള സംശയവും അവനുണ്ട്.ബിഗ് ബി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

അഭിഷേക്–ഐശ്വര്യ ദമ്പതികളുടെ മകൾ ആരാധ്യയുടെ പിറന്നാൾ ആയിരുന്നു കഴിഞ്ഞ ദിവസം. അന്ന് അവിടെയെത്തിയ അബ്രാമിന്റെ ചിത്രവും ബിഗ് ബി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.