മലയാളികളുടെ പ്രിയപ്പെട്ട ആമിനതാത്ത (അബി )യുടെ ഓർമ്മകളിലൂടെ..

November 30, 2018

ആമിനതാത്ത എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ കലാഭവൻ അബി ഓർമ്മയായിട്ട് ഇന്ന് ഒരുവർഷം.. പ്രമുഖ മലയാള നടനും മിമിക്രി താരവുമായ അബി മലയാള സിനിമയ്ക്ക് നഷ്‌ടമായിട്ട് ഒരു വർഷം തികയുമ്പോൾ താരത്തിന് ആദരാഞ്ജലികളുമായി എത്തുകയാണ് സിനിമ ലോകം..

രക്താർബുദത്തെ തുടർന്നു ദീർഘനാളായി ചികിൽസയിലായിരുന്ന അദ്ദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്തരിച്ചത്.

മിമിക്രികലാകാരനായിരുന്ന അബി അൻപതിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സിനിമകളിലെ കഥാപാത്രങ്ങളെല്ലാം മലയാളികളുടെ മനസ്സുകളിൽ ഇന്നും മരിക്കാതെ നിലനിൽക്കുകയാണ്.

മഴവിൽക്കൂടാരം, സൈന്യം, കിരീടമില്ലാത്ത രാജാക്കന്മാർ, മിമിക്‌സ് ആക്‌ഷൻ 500, അനിയത്തിപ്രാവ്, രസികൻ, എന്നിവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങൾ.. ‘തൃശ്ശിവപേരൂർ ക്ലിപ്ത’മാണ് അവസാന സിനിമ.

കിസ്മത്ത് എന്ന സിനിമയിലൂടെ നായകനായി ശ്രദ്ധേയനായ ഷെയ്ൻ നിഗമാണ് അബിയുടെ മകൻ..
Also read: മലയാളികളുടെ സ്വകാര്യ അഹങ്കാരം ജയന്റെ ഓർമ്മകളിലൂടെ..