മലയാളികളുടെ സ്വകാര്യ അഹങ്കാരം ജയന്റെ ഓർമ്മകളിലൂടെ
മലയാള സിനിമയിലെ അതുല്യ പ്രതിഭ ജയൻ മരിച്ചിട്ട് ഇന്ന് മുപ്പത്തെട്ട് വർഷങ്ങൾ…
കരുത്തിന്റെയും പുരുഷസൗന്ദര്യത്തിന്റെയും പൂര്‍ണ്ണതയുമായി മലയാള സിനിമയിൽ എത്തി മലയാളികളുടെ സ്വകാര്യ അഹങ്കാരമായി മാറിയ ജയൻ ചിത്രങ്ങൾ എന്നും കേരളക്കരയെ ആവേശം കൊള്ളിച്ചിരുന്നു.
മലയാളത്തിലെ മറ്റൊരു നടനും പകരം വയ്ക്കാൻ കഴിയാത്ത ജയന്റെ ആക്ഷൻ ഹീറോയിസം മലയാള സിനിമയ്ക്ക് നഷ്ടമായിട്ട് ഇന്ന് നീണ്ട മുപ്പത്തെട്ട് വർഷങ്ങൾ പൂർത്തിയാകുമ്പോൾ ജയൻ ചിത്രങ്ങളിലൂടെ ഒരു യാത്ര..
മലയാള സിനിമയ്ക്ക് തന്റേതായ ശൈലി സംഭാവന ചെയ്ത മികച്ച കലാകാരനായിരുന്നു ജയൻ .
അദ്ദേഹത്തിന്റെ സിനിമകളിലെ കഥാപാത്രങ്ങളെല്ലാം മലയാളികളുടെ മനസ്സുകളിൽ ഇന്നും മരിക്കാതെ നിലനിൽക്കുകയാണ്… ആക്ഷൻ രംഗങ്ങൾ ഡ്യൂപ്പ് ഇല്ലാതെ ആയിരുന്നു അദ്ദേഹം അഭിനയിച്ചത്.
അനശ്വര കലാകാരന്റെ സ്മരണയ്ക്ക് മുന്നിൽ സിനിമ പ്രേക്ഷകർ ഇന്ന് പ്രണാമമർപ്പിക്കുകയാണ്. 1980 നവംബർ 16ന് ”കോളിളക്കം” എന്ന സിനിമയുടെ ക്ലൈമാക്സ് ഷൂട്ടിംഗിനിടെയാണ് ജയൻ മരണമടഞ്ഞത്.
മരിച്ചിട്ടും മലയാളികളുടെ മനസുകളിൽ ജീവിക്കുന്ന ഈ അതുല്യ പ്രതിഭയ്ക്ക് മലയാളികളുടെ പ്രണാമം..