ചലച്ചിത്രതാരം ശ്രിന്ദ വിവാഹിതയായി
										
										
										
											November 11, 2018										
									
								 
								മലയാളികളുടെ ഇഷ്ടതാരം ശ്രിന്ദ വിവാഹിതയായി. ചലച്ചിത്ര സംവിധായകൻ സിജു എസ് ബാവയാണ് വരൻ. നിരവധി ചിത്രങ്ങളിലെ മികച്ച അഭിനയത്തിലൂടെ മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് ശ്രിന്ദ. ഹാസ്യ കഥാപാത്രമായും സ്വഭാവ നടിയായും സിനിമയിൽ തിളങ്ങുന്ന താരത്തിന്റെ 1983 ലെ കഥാപാത്രമാണ് ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയത്. ചിത്രത്തിൽ നിവിൻ പോളിയുടെ ഭാര്യയായാണ് ശ്രിന്ദ വേഷമിടുന്നത്.
നടി നമിത പ്രമോദ് ഉൾപ്പെടെ സിനിമ മേഖയിലെ ആളുകൾ താരങ്ങൾക്ക് വിവാഹ മഗങ്ങളുമായി രംഗത്തെത്തി.ഇരുവരുടെയും അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ വളരെ ലളിതമായാണ് വിവാഹ ചടങ്ങ് നടത്തിയത്.






