സുന്ദരിയായി ശ്രിന്ദ; വിവാഹ വീഡിയോ കാണാം

November 12, 2018

കുറഞ്ഞ സിനിമകളിലൂടെത്തന്നെ മലയാളികളുടെ ഹൃദയം കീഴടക്കിയ നടി ശ്രിന്ദ കഴിഞ്ഞ ദിവസം വിവാഹിതയായി. ചലച്ചിത്ര സംവിധായകൻ സിജു എസ് ബാവയാണ് വരൻ. താരത്തിന്റെ വിവാഹ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ നിറഞ്ഞു നിൽക്കുന്നത്. സൗബിൻ സാഹിർ, മൈഥിലി തുടങ്ങി സിനിമ മേഖലയിലെ വളരെക്കുറച്ച് പേരുടെയും  അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിലാണ് ഇരുവരും വിവാഹിതരായത്.

നിരവധി ചിത്രങ്ങളിലെ മികച്ച അഭിനയത്തിലൂടെ മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് ശ്രിന്ദ. ഹാസ്യ കഥാപാത്രമായും സ്വഭാവ നടിയായും സിനിമയിൽ തിളങ്ങുന്ന താരത്തിന്റെ ‘1983’എന്ന ചിത്രത്തിലെ കഥാപാത്രമാണ് ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയത്. ചിത്രത്തിൽ നിവിൻ പോളിയുടെ ഭാര്യയായാണ് ശ്രിന്ദ വേഷമിടുന്നത്.

ഫഹദ് ഫാസിലിനെ നായകനാക്കി സിജു എസ് ബാവ സംവിധാനം ചെയ്‌ത ചിത്രമാണ് ‘നാളെ’.

നടി നമിത പ്രമോദ് ഉൾപ്പെടെ സിനിമ മേഖയിലെ ആളുകൾ താരങ്ങൾക്ക് വിവാഹ മംഗളങ്ങളുമായി രംഗത്തെത്തി. ഇരുവരുടെയും അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ വളരെ ലളിതമായാണ് വിവാഹ ചടങ്ങ് നടത്തിയത്