ആരാധ്യയ്ക്ക് ഇന്ന് ഏഴാം പിറന്നാൾ; പ്രിയപ്പെട്ടവളുടെ പിറന്നാൾ ആഘോഷമാക്കി ബച്ചൻ കുടുംബം…

November 16, 2018

സമൂഹ മാധ്യമങ്ങളിൽ ഏറ്റവുമധികം ആരാധകരുള്ള കുട്ടിത്താരമാണ് ബച്ചൻ കുടുംബത്തിലെ ഏറ്റവും ഇളയ അംഗം ആരാധ്യ. ലോക സുന്ദരിയായിരുന്ന അമ്മയേയും ബോളിവുഡിൽ തിളങ്ങിനിൽക്കുന്ന അച്ഛനെക്കാളും മുത്തശ്ശനെക്കാളുമൊക്കെ ആരാധകരാണ് ഈ കുട്ടിത്താരത്തിന്.

ആരാദ്യയുടെ ഓരോ ചിത്രങ്ങളും അതുകൊണ്ടുതന്നെ ബോളിവുഡ് ആരാധകർ ആഘോഷമാക്കാറുണ്ട്.  ഇന്ന് ഏഴാം പിറന്നാൾ ആഘോഷിക്കുന്ന ആരാധ്യയുടെ ചിത്രങ്ങളാണ് ഇപ്പോൽ സോഷ്യൽ മീഡിയ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന ആരാധ്യമോൾക്ക് ആദ്യം പിറന്നാൾ ആശംസകളുമായി സോഷ്യൽ മീഡിയയിൽ എത്തിയത് മുത്തശ്ശൻ അമിതാഭ് ബച്ചനാണ്. പിന്നാലെ അച്ഛൻ അഭിഷേക് ബച്ചനും രംഗത്തെത്തി.

സിനിമാ ജീവിതത്തിനപ്പുറം ആരാധ്യക്ക് നല്ലൊരു ‘അമ്മ കൂടിയാണ് ഐശ്വര്യ. മകളെ നന്നായി വളർത്തുന്നതിന്റെ ക്രെഡിറ്റ് ഐശ്വര്യയ്ക്ക് തന്നെയാണെന്ന് അഭിഷേക് നേരത്തെ പറഞ്ഞിട്ടുണ്ട്. അച്ഛനും അമ്മയ്ക്കുമൊപ്പം വേദികളിൽ നിറയാറുള്ള കുട്ടിക്കുറുമ്പി ആരാധ്യയുടെ ചിത്രങ്ങളും ഏറെ ആവേശത്തോടെയാണ് ബോളിവുഡ് ആരാധകർ ഏറ്റെടുക്കാറുള്ളത്.