‘ജാക്ക് ഡാനിയേലിലൂ’ടെ മലയാളത്തിലേക്ക് തിരിച്ചുവരവിനൊരുങ്ങി തമിഴ് താരം..

November 20, 2018

ദിലീപ് ജയസൂര്യ കൂട്ടുകെട്ടിൽ വിരിയുന്ന പുതിയ ചിത്രം ജാക്ക് ഡാനിയേലിൽ ദിലീപിനൊപ്പം പ്രധാന കഥാപാത്രമായി തമിഴ് താരം അർജുൻ എത്തുന്നു. മമ്മൂട്ടി ചിത്രം ‘വന്ദേമാതര’ത്തിലാണ് അവസാനമായി അർജുൻ മലയാള സിനിമയിൽ എത്തിയത്.

ദിലീപിനെ നായകനാക്കി ജയസൂര്യ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ജാക്ക് ഡാനിയേല്‍.  ചിത്രത്തിനായി പീറ്റര്‍ ഹെയ്ന്‍ ആക്ഷന്‍ ഒരുക്കും. ഷിബു തമീന്‍ നിര്‍മിക്കുന്ന ചിത്രത്തിന് ഗോപി സുന്ദറാണ് സംഗീതം നല്‍കുന്നത്. സന്‍തന കൃഷ്ണനാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്. ജോസഫ് നെല്ലിക്കല്‍ ആര്‍ട്ടും സമീറ സനിഷ് വസ്ത്രാലങ്കാരവും നിര്‍വഹിക്കുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുമെന്നാണ് ജാക്ക് ഡാനിയേലിന്റെ അണിയറപ്രവർത്തകർ പറയുന്നത്.

അതേസമയം പ്രശസ്ത ഛായാഗ്രാഹകനായ രാമചന്ദ്ര ബാബു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ പ്രൊഫസ്സർ ഡിങ്കന്റെ ഷൂട്ടിങിലാണ് താരമിപ്പോൾ. റാഫി തിരക്കഥ തയാറാക്കുന്ന ചിതം നിർമിക്കുന്നത് സനൽ തോട്ടമാണ്. ചിത്രത്തിൽ  നമിത പ്രമോദ്, അജു വർഗീസ്, സൂരാജ് വെഞ്ഞാറമൂട് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.