വിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയുടെ ടീമിൽ ഇടം നേടിയത് സച്ചിനും കൊഹ്‌ലിയുമല്ല, മറ്റൊരു താരമാണ്…

November 8, 2018

ഇന്ത്യയിലെ ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരൻ ആരെന്നുള്ള ചോദ്യത്തിന് പലപ്പോഴും ഉയർന്നു വരാറുള്ള പേരുകൾ സച്ചിന്റെയും ധോണിയുടെയും വീരാട് കൊഹ്‌ലിയുടെതുമൊക്കെയാണ്…എന്നാൽ ഈ താരങ്ങളെയൊക്കെ പിന്നിലാക്കി  വിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയുടെ എക്കാലത്തെയും മികച്ച പരിമിത ഓവര്‍ ഇലവനില്‍ ഇടം നേടിയിരിക്കുകയാണ് ഇന്ത്യയില്‍ നിന്ന് ഒരു താരം.

സച്ചിന്‍ ടെന്‍ഡുല്‍ക്കറെയും  കോഹ്ലിയെയും പരാമര്‍ശിക്കാതെ ഹിറ്റ്‌മാന്‍ രോഹിത് ശര്‍മ്മയെയാണ് ലാറ തന്‍റെ ടീമിലുള്‍പ്പെടുത്തിയത്. “ഏകദിനത്തിലും ടി20യിലും രോഹിതിന്‍റെ നമ്പറുകള്‍ നോക്കുക. റണ്‍സിന്‍റെ അടിസ്ഥാനത്തില്‍ ലോകത്തിലെ മികച്ച താരം രോഹിത് തന്നെയാണ്. എന്‍റെ ടീമില്‍ മാത്രമല്ല, ആര് ലോക ഇലവനെ തെരഞ്ഞെടുത്താലും രോഹിത് ആ ടീമില്‍ ഇടംപിടിക്കുമെന്ന ഉറപ്പാണ്” ലാറ അഭിപ്രായപ്പെട്ടു.

ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ലാറ ഇക്കാര്യം വെളിപ്പെടുത്തിയത്. വിന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലെ പ്രകടനത്തിലൂടെ മിന്നും ഫോമിലാണ് രോഹിത് ശര്‍മ്മ. 61 പന്തില്‍ നിന്ന്  111 റണ്‍സാണ് രോഹിത് കരസ്ഥമാക്കിയത്. അന്താരാഷ്‌ട്ര ടി20യില്‍ നാല് സെഞ്ചുറി നേടുന്ന ആദ്യ താരം കൂടിയാണ് രോഹിത് ശർമ്മ.