ലക്ഷ്മി റായ് നായികയായെത്തുന്ന ‘സിന്‍ഡ്രല്ല’യുടെ ഫസ്റ്റ് ലുക്ക്

November 4, 2018

ലക്ഷ്മി റായ് നായികയായെത്തുന്ന ‘സിന്‍ഡ്രല്ല’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഫാന്റസിയും ഹൊററും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പോസ്റ്ററാമ് പുറത്തുവിട്ടിരിക്കുന്നത്. ഹൊറര്‍ ഫാന്റസി വിഭാഗത്തില്‍പെട്ട ചിത്രമാണ് ‘സിന്‍ഡ്രല്ല’.

വിനോദ് വെങ്കിടേഷ് ആണ് സിന്‍ഡ്രല്ല എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. എസ് എസ് എല്‍ പ്രൊഡക്ഷന്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. ഒരു ഗിത്താറിസ്റ്റ് ആയിട്ടാണ് ചിത്രത്തില്‍ ലക്ഷ്മി റായ് വേഷമിടുന്നത്. ചെന്നൈയിലെ ഒരു കാട്ടില്‍ നടക്കുന്ന കഥയാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. ‘നിയാ-2’ എന്ന ചിത്രത്തിലാണ് നിലവില്‍ ലക്ഷ്മി റായ് അഭിനയിക്കുന്നത്.

നയന്‍താര, തൃഷ, എമി ജാക്‌സണ്‍, ഐശ്വര്യ രാജേഷ് തുടങ്ങിയവരെയെല്ലാം ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനായി സംവിധായകന്‍ ക്ഷണിച്ചിരുന്നു. എന്നാല്‍ ഇവരെല്ലാം പിന്‍മാറുകയായിരുന്നെന്നും ഒരു അഭിമുഖത്തില്‍ സംവിധായകന്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.