ബോളിവുഡ് ആരാധകര്‍ കാത്തിരിക്കുന്ന താരവിവാഹം ഇന്ന്
ബോളിവുഡ് ആരാധകർ ഏറെ അക്ഷമരായി കാത്തിരിക്കുന്ന താരവിവാഹമാണ് ദീപിക രൺവീർ താരങ്ങളുടേത്. ഇരുവരുടെയും വിവാഹത്തിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി. വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ണ്ണമായി. ഇറ്റലിയിലെ ലേക്ക് കോംഗോയിൽ വച്ച് ഇന്നും നാളെയുമായാണ് ഇരുവരുടെയും വിവാഹം.
വിവാഹ ദൃശ്യങ്ങള്‍ പുറത്താകാതിരിക്കാന്‍ മാധ്യമങ്ങള്‍ക്കും പോലും പ്രവേശനം പരിമിതപ്പെടുത്തിയിരിക്കുകയാണ്. അടുത്ത ബന്ധുക്കളെ മാത്രമാണ് വിവാഹത്തിന് ക്ഷണിച്ചിട്ടുള്ളത്. വിവാഹത്തിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ണ്ണമാണ്.വിവാഹത്തിനായി ഇരുകുടുംബങ്ങളും പത്താം തിയതി തന്നെ ഇറ്റലിയിൽ എത്തിയിരുന്നു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമേ വിവാഹ ചടങ്ങിൽ പങ്കെടുക്കു. മുംബൈയിൽ ഈ മാസം 28 ന് സിനിമ സുഹൃത്തുക്കൾക്കായി വിവാഹ സത്കാരം നടത്തും.
താരങ്ങളുടെ പ്രീ വെഡ്ഡിങ് ആഘോഷങ്ങളുടെ ചിത്രങ്ങൾ നേരത്തെ സാമൂഹ്യമാധ്യമങ്ങളില്‍ ഇടം പിടിച്ചിരുന്നു. ബാംഗ്ലൂരിലാണ് വിവാഹ അനുബന്ധമായ ആഘോഷങ്ങള്‍ നടന്നത്. അതേസമയം തങ്ങളുടെ വിവാഹത്തിന് സമ്മാനങ്ങൾ നൽകരുതെന്നും ആ പണം ചാരിറ്റിയ്ക്ക് നൽകിയാൽ മതിയെന്നും നേരത്തെ ഇരുവരും പറഞ്ഞിരുന്നു.