വിസ്മയിപ്പിക്കും ഈ കുട്ടിയാന; ‘ഡംബോ’യുടെ ട്രെയിലര്‍ കാണാം
കുട്ടികളെ മാത്രമല്ല മുതിര്‍ന്നവരെപോലും അത്ഭുതപ്പെടുത്തുന്ന ഫാന്റസി ചിത്രമാണ് ‘ഡംബോ’. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ടിം ബര്‍ടണ്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. വാള്‍ട് ഡിസ്‌നിയാണ് നിര്‍മ്മാണം.
ഡംബോ എന്ന കുട്ടിയാനയുടെ കൗതുകകരമായ കഥാണ് ചിത്രം പറയുന്നത്. കാഴ്ചക്കാരെ അമ്പരപ്പിക്കുന്ന തരത്തിലുള്ള ദൃശ്യാവിഷ്‌കരണമാണ് ട്രെയിലറില്‍ ഒരുക്കിയിരിക്കുന്നതും. ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 1941 ല്‍ ഡിസ്‌നി ഇതേ പേരില്‍ പുറത്തിറക്കിയ ചിത്രത്തിന്റെ റീമേയ്ക്ക് ആണ് ‘ഡംബോ’.
ഒരു പ്രത്യേക സാഹചര്യത്തില്‍ പറക്കാന്‍ കഴിവു ലഭിക്കുന്ന ഡംബോ എന്ന കുട്ടിയാനയുടെ കഥയാണ് ചിത്രത്തിന്റെ മുഖ്യപ്രമേയം. കൗതുകകരവും രസകരവുമായ കാഴ്ചകള്‍ക്കുമപ്പുറം വൈകാരികമായ ചില ബന്ധങ്ങളെയും ചിത്രം പ്രതിഫലിപ്പിക്കുന്നുണ്ട്.
https://www.youtube.com/watch?v=7NiYVoqBt-8






