‘എന്റെ ഉമ്മാന്റെ പേര്’ ഡിസംബറില്‍ തീയറ്ററുകളിലെത്തുന്നു

November 27, 2018

തികച്ചും വിത്യസ്തമായ ലുക്കില്‍ മലയാളികളുടെ പ്രിയതാരം ടൊവിനോ തോമസ് പ്രത്യക്ഷപ്പെടുന്ന ചിത്രമാണ് ‘എന്റെ ഉമ്മാന്റെ പേര്’. ചിത്രത്തിന്റെ റിലീസിങ് തീയതി പങ്കുവെച്ചിരിക്കുകയാണ് താരം. സിനിമയുടെ ഡബ്ബിങ് വേളയിലെ ഒരു ചിത്രത്തിനൊപ്പമാണ് റിലീസിങ് തീയതി ടൊവിനോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ചിത്രം ഡിസംബര്‍ 21 ന് തീയറ്ററുകളിലെത്തും.

തികച്ചും വിത്യസ്ത ലുക്കിലാണ് താരം ‘എന്റെ ഉമ്മാന്റെ പേര്’ എന്ന പുതിയ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. നേരത്തെ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ട ഫസ്റ്റ്‌ലുക്ക് പോസ്റ്ററിലൂം ഏറെ വിത്യസ്തമായ രൂപത്തിലായിരുന്നു ടൊവിനോ പ്രത്യക്ഷപ്പെട്ടത്. മികച്ച പ്രതികരണവും ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ലഭിച്ചിരുന്നു. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ ഒരു അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.

Read more: കിടിലന്‍ ലുക്കുമായി ‘എന്റെ ഉമ്മാന്റെ പേരി’ ല്‍ ടൊവിനോ; സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് താരം

കോമഡി ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രം നല്ലൊരു കുടുംബചിത്രംകൂടിയാണെന്ന് അണിയറപ്രവര്‍ത്തകര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ജോസ് സെബാസ്റ്റ്യനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. തിരക്കഥയും ജോസ് സെബാസ്റ്റ്യന്റേതു തന്നെയാണ്.

ടൊവിനോയ്‌ക്കൊപ്പം ഉര്‍വ്വശിയും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. ഇതിനുപുറമെ, ശാന്തി കൃഷ്ണ, സിദ്ദിഖ്, ഹരീഷ് കണാരന്‍, മാമുക്കോയ, ദിലീഷ് പോത്തന്‍ തുടങ്ങിയവരും ചിത്രത്തിലെത്തുന്നുണ്ട്.

ജോസ് സെബാസ്റ്റിയന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘എന്റെ ഉമ്മാന്റെ പേര്’. ഹമീദ് എന്ന മുസ്ലീം ചെറുപ്പക്കാരനായാണ് ടൊവിനോ ചിത്രത്തിലെത്തുന്നത്.

 

View this post on Instagram

 

Dubbing for @enteummanteperu !! Post production going at a rapid pace!! See u all in theatres on #december21st #christmasrelease

A post shared by Tovino Thomas (@tovinothomas) on