സ്വീറ്റസ്റ്റ് കപ്പിളായി ഒരു അച്ഛനും മകനും; ചിത്രം പങ്കുവെച്ച് ഗൗരി ഖാൻ

November 30, 2018

ബോളിവുഡിൽ നിരവധി ആരാധകരുള്ള അച്ഛനും മകനുമാണ് ഷാരൂഖ് ഖാനും മകൻ അബ്രാമും. ഇപ്പോഴിതാ കുഞ്ഞ് അബ്രാമിന്റെയും ഷാരുഖിന്റെയും മനോഹരമായ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് ഗൗരി ഖാന്‍. ഷാരുഖിന് നെറ്റിയില്‍ ഉമ്മ നല്‍കുന്ന അബ്രാമിന്റെ ചിത്രമാണ് ഗൗരി ഷെയര്‍ ചെയ്തിരിക്കുന്നത്.

‘ലോകത്തിലെ തന്നെ സ്വീറ്റസ്റ്റ് കപ്പിള്‍’ എന്ന് നമുക്ക് ഇവരെ വിളിക്കാമെന്ന ക്യാപ്ഷനോടെയാണ് ഗൗരി ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ നിരവധി പേര്‍ പോസ്റ്റ് കമന്റ് ചെയ്യുകയും ലൈക്ക് ചെയ്യുകയും ചെയ്തു.

 

View this post on Instagram

 

Can we just declare them the ‘sweetest’ couple in the world. #lovegoals #kissonforehead

A post shared by Gauri Khan (@gaurikhan) on

ഇരുവരും തമ്മിലുളള ഫോട്ടോയും വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വളരെ പെട്ടെന്നാണ് തരംഗമാകാറുള്ളത്.