വിന്‍ഡീസിനെതിരെ ഇന്ത്യയ്ക്ക് അഞ്ച് വിക്കറ്റ് ജയം
വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള ട്വന്റി20 പരമ്പരയിലും ഇന്ത്യയ്ക്ക് വിജയത്തുടക്കും. ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റിങിനിറങ്ങിയ വിന്‍ഡീസ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സാണ് അടിച്ചെടുത്തത്. 17.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യം കണ്ടു.
ഇന്ത്യയ്ക്കായി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ കുല്‍ദീപ് യാദവാണ് മാന്‍ ഓഫ് ദ് മാച്ച്. ഇതോടെ ട്വന്റി20യില്‍ നൂറ് വിക്കറ്റുകള്‍ എന്ന ചരിത്രനേട്ടവും കുല്‍ദീപ് സ്വന്തമാക്കി. ഇന്ത്യന്‍ താരങ്ങളായ ഖലീല്‍ അഹമദിനും ക്രുനാല്‍ പാണ്ഡ്യയ്ക്കും ട്വന്റി20യിലെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു ഇത്.
കുല്‍ദീപ് യാദവിന് പുറമെ ഉമേഷ് യാദവ്, ഖലീല്‍ അഹമദ്, ജസ്പ്രീത് ബുംറ, ക്രുനാല്‍ പാണ്ഡ്യ എന്നിവരും ഇന്ത്യയ്ക്കായി വിക്കറ്റുകള്‍ വീഴ്ത്തി. ഓപ്പണര്‍മാരായ ശിഖര്ധവനായും രോഹിത് ശര്‍മ്മയെയും ഒഷെയ്ന് തോമസ് പുറത്താക്കിയത് വിന്‍ഡീസിന് പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ പാണ്ഡെ-രാഹുല്‍ കൂട്ടുകെട്ടും കാര്‍ത്തിക് -ക്രുനാല്‍ കൂട്ടുകെട്ടും ഇന്ത്യയ്ക്ക് കരുത്തേകി.