അച്ഛനും മകനും ഒന്നിക്കുന്ന ചിത്രത്തിൽ വില്ലനായി അക്ഷയ് കുമാർ…

November 20, 2018

ഇന്ത്യൻ സിനിമയിലെ സൂപ്പർ താരങ്ങൾ ഒന്നിക്കുന്ന പുതിയ ചിത്രം ‘ഇന്ത്യ 2’വിൽ മമ്മൂട്ടിയുടെ വില്ലനായി അക്ഷയ് കുമാർ വേഷമിടുന്നു. ചിത്രത്തിൽ ഇരുവരും പോലീസ് കഥാപാത്രങ്ങളുടെ വേഷങ്ങളിലാണ് എത്തുന്നത്.

ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകനായി എത്തുന്നത് കമൽ ഹാസനാണ്. സേനാപതി എന്ന കഥാപാത്രമായാണ് കമലഹാസൻ എത്തുന്നത്. ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം കമലഹാസനും അക്ഷയ് കുമാറിനുമൊപ്പം ദുൽഖർ സൽമാനും ചിമ്പുവും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

രവിവർമ്മൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ സംഗീതം നിർവഹിക്കുന്നത് അനിരുദ്ധനാണ്. ലൈകാ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം ഡിസംബറിൽ ചിത്രീകരണം ആരംഭിക്കും. അടുത്ത വര്ഷം അവസാനത്തോടെ ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ അറിയിക്കുന്നത്.