ഐഎസ്എൽ; സമനിലയിൽ പിരിഞ്ഞ് ഗോവയും എടികെയും..
November 29, 2018

ഐഎസ്എല്ലില്‍ ഗോളടി വീരന്മാരായ ഗോവയ്ക്ക് എടികെയോട് ഗോള്‍രഹിത സമനില. എടികെയുടെ മൈതാനത്ത് നടന്ന കളിയില്‍ നിശ്ചിത സമയം പിന്നിട്ട് അഞ്ച് മിനുറ്റ് അധിക സമയം ലഭിച്ചിട്ടും ഇരു ടീമുകള്‍ക്കും വലകുലുക്കാനായില്ല.
ഇരുടീമിനും തുല്യപോയിന്റുകളാണെങ്കിലും പോയിന്റ് പട്ടികയില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ മറികടന്ന് രണ്ടാമതെത്താന്‍ ഗോവയ്ക്കായി. ഗോള്‍ശരാശരിയാണ് ഗോവയ്ക്ക് തുണയായത്. ഒമ്പത് കളികളില്‍ അഞ്ച് ജയവുമായി 17 പോയിന്റുകളാണ് ഗോവയ്ക്കുള്ളത്.
ഇതേസമയം ഒമ്പത് കളിയില്‍ മൂന്ന് ജയവും 12 പോയിന്റുമുള്ള എടികെ ആറാം സ്ഥാനത്താണ്. ഏഴ് കളിയില്‍ ആറും ജയിച്ച ബെംഗളൂരു എഫ്സിയാണ് 19 പോയിന്റുമായി ഒന്നാം സ്ഥാനത്ത്.