ജാഫർ ഇടുക്കിയുടെ മകൾ വിവാഹിതയായി; വീഡിയോ കാണാം

November 13, 2018

ഹാസ്യ നടനായി വന്ന് മലയാള സിനിമയിൽ ഒഴിച്ചുകൂടാനാവാത്ത നടനായി മാറിയ ജാഫർ ഇടുക്കിയുടെ മകൾ വിവാഹിതയായി. ആസിഫ് അലി, നാദിര്‍ഷാ, കലാഭവൻ ഷാജോൺ,കോട്ടയം നസീർ, രമേശ് പിഷാരടി തുടങ്ങി സിനിമ- സീരിയൽ-മിമിക്രി മേഖലയിലെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. വിവാഹത്തിന്റെ വീഡിയോ കാണാം..

ഹാസ്യ നടനായി സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം സ്വഭാവനടനായും സഹനടനായുമൊക്കെ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. തനിക്ക് ലഭിക്കുന്ന ഏതൊരു കഥാപാത്രത്തെയും മികച്ച അഭിനയ പാടവത്തോടെ വെള്ളിത്തിരയിൽ അവതരിപ്പിക്കുന്ന കഥാപാത്രമാണ് ജാഫർ ഇടുക്കി.