നവ്യക്ക് മുമ്പിൽ നവരസങ്ങൾ കാണിച്ച് ജഗതി; തിരിച്ചുവരവിനായി പ്രാർത്ഥയോടെ ആരാധകർ

November 24, 2018

വെള്ളിത്തിരയില്‍ മലയാളികള്‍ക്ക് ഒരുപാട് നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച താരമാണ് ജഗതി ശ്രീകുമാര്‍. ജഗതി അവിസ്മരണീയമാക്കിയ വിവിധ സിനിമകളിലെ ഹാസ്യരംഗങ്ങള്‍ മലയാളികൾക്ക് ഒരിക്കലും മറക്കാൻ ആവില്ല. നവരസങ്ങൾ ആ മുഖത്ത് മിന്നിമറയുന്നത് വളരെ അത്ഭുതത്തോടെ നോക്കി കണ്ട മലയാളികൾക്ക് സന്തോഷവാർത്ത…വീണ്ടും ആ മുഖത്ത് ഭാവങ്ങൾ മിന്നിമറഞ്ഞ് തുടങ്ങി..

റോഡപകടത്തെ തുടർന്ന് വർഷങ്ങളായി സിനിമയിൽ നിന്നും ഒഴിഞ്ഞു മാറി നിൽക്കുന്ന താരം മലയാള സിനിമയ്ക്ക് എന്നും മുതൽ  കൂട്ടായിരുന്നു. താരത്തിന്റെ തിരിച്ചു വരവ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആരാധകർക്ക് ആശ്വാസം പകരുന്ന ഒരു വീഡിയോയാണ് ഇപ്പോൾ നവ്യ നായർ ഇൻസ്റ്റാഗ്രാമിലൂടെ ഷെയർ ചെയ്തിരിക്കുന്നത്.

Also read: മാണിക്യ വീണയുമായി അവൾ എത്തി, തന്റെ പ്രിയപ്പെട്ട ജഗതി അങ്കിളിനെ കാണാൻ; വീഡിയോ കാണാം

ജഗതിയുടെ വീട്ടിലെത്തിയ നവ്യ അദ്ദേഹത്തിനൊപ്പം സംസാരിക്കുന്നതും അദ്ദേഹം  വെള്ളിത്തിരയിൽ അവിസ്മരണീയമാക്കിയ നവരസങ്ങൾ നവ്യയുടെ ആവശ്യപ്രകാരം ചെയ്യുന്നതുമാണ് വിഡീയോയിലുള്ളത്. നവരസങ്ങൾക്ക് പുറമെ അദ്ദേഹം സ്വന്തമായി ആർജിച്ചെടുത്ത രണ്ട് രസങ്ങളും അദ്ദേഹം ആരാധകർക്കായി പങ്കുവെച്ചു.