മാണിക്യ വീണയുമായി അവൾ എത്തി, തന്റെ പ്രിയപ്പെട്ട ജഗതി അങ്കിളിനെ കാണാൻ; വീഡിയോ കാണാം

November 14, 2018

മലയാള സിനിമയുടെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിനെ കാണാൻ നടി നവ്യനായർ എത്തി. ജഗതിയുടെ വീട്ടിലെത്തിയ നവ്യ ജഗതിയുമൊത്ത് കുറച്ചുസമയം  ചിലവഴിച്ച ശേഷം ഇരുവരും ചേർന്ന് പാട്ടും പാടി. നവ്യ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് വീഡിയോ പങ്കുവെച്ചത്. സോഷ്യൽ മീഡിയയിൽ താരം പങ്കുവെച്ച വീഡിയോയിലൂടെ തങ്ങളുടെ പ്രിയപ്പെട്ട താരത്തെ വീണ്ടും കാണാൻ സാധിച്ചതിലുള്ള സന്തോഷത്തിലാണ് ആരാധകർ.

മലയാള സിനിമ എന്നും അത്ഭുതത്തോടെ നോക്കി നിന്ന അതുല്യ കലാപ്രതിഭയാണ് നടൻ ജഗതി ശ്രീകുമാർ. റോഡപകടത്തെ തുടർന്ന് വർഷങ്ങളായി സിനിമയിൽ നിന്നും ഒഴിഞ്ഞു മാറി നിൽക്കുന്ന താരം മലയാള സിനിമയ്ക്ക് എന്നും മുതൽ  കൂട്ടായിരുന്നു. താരത്തിന്റെ തിരിച്ചു വരവ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആരാധകർക്ക് ആശ്വാസം പകരുന്നതായിരുന്നു അദ്ദേഹത്തിന്റെ പുതിയ വീഡിയോ.

 

 

View this post on Instagram

 

Ever memorable moments in my life … i was nothing but choked with emotions ..

A post shared by Navya Nair (@navyanair143) onമലയാള സിനിമയിൽ പുതിയ അത്ഭുതം സൃഷ്ടിക്കാൻ വേഗംതന്നെ താരമെത്തുമെന്നുള്ള ഉറച്ച പ്രതീക്ഷയിലാണ് സിനിമ ലോകം.