‘തന്റെ പുതിയ ചിത്രത്തിന് തുടക്കം കുറിക്കാൻ മലയാളത്തിന്റെ സൂപ്പർസ്റ്റാറുകൾ ഒന്നിച്ചെത്തുന്നു’; ഗ്രാന്റ് ഫാദറിന്റെ വിശേഷങ്ങളുമായി ജയറാം..

മലയാളികളുടെ ഇഷ്ട നടനാണ് ജയറാം. സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും മികച്ച സംവിധായകര്‍ക്കൊപ്പവും പ്രവര്‍ത്തിച്ച ജയറാം അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ഗ്രാന്റ് ഫാദറില്‍ നായകനാകുന്നുവെന്നതാണ് ഏറ്റവും പുതിയ വിശേഷം.
ചിത്രത്തിൽ മുത്തച്ഛനായാണ് ജയറാം വേഷമിടുന്നത്. ബഷീറിന്റെ പ്രേമലേഖനത്തിന് ശേഷം അൻവർ റഷീദ് ഒരുക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. തന്റെ പുതിയ ചിത്രത്തിന് ദീപം തെളിയിച്ച് തുടക്കം കുറിക്കാൻ മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ചെത്തുന്നുവെന്ന വാർത്തയാണ് ഇപ്പോൾ താരം പുറത്തുവിട്ടിരിക്കുന്നത്.
ഷാനി ഖാദർ തിരക്കഥ തയാറാക്കുന്ന ചിത്രത്തിനായുള്ള മേക്ക് ഓവറിലാണ് താരമിപ്പോൾ. ചിത്രത്തിനായി തടി കൂടിയും താടി വളർത്തിയുമൊക്കെയാണ് ജയറാം തയാറെടുക്കുന്നത്.
Read also: ‘അച്ഛനൊപ്പമുള്ള സിനിമ’; വെളിപ്പെടുത്തലുമായി കാളിദാസ് ജയറാം…
യഥാർത്ഥ ജീവിതത്തിൽ ഇതുവരെ അനുഭവിക്കാൻ സാധിക്കാത്ത റോളിലാണ് ഇത്തവണ താൻ എത്തുന്നതെന്നും അതുകൊണ്ടുതന്നെ താൻ ഏറെ സന്തോഷവാനാണെന്നും ജയറാം പറഞ്ഞു. നിറയെ തമാശകളും സസ്പെൻസും ഇമോഷന്‍സും നിറഞ്ഞ ചിത്രമായിരിക്കും ഗ്രാന്റ് ഫാദർ എന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പറയുന്നത്.
ദിലീഷ് പോത്തൻ, ധർമ്മജൻ ബോൾഗാട്ടി, ഹരീഷ് കണാരൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്ന ചിത്രം ഒരു സാധാരണ കുടുംബത്തിലെ കൊച്ചുമകനും മുത്തച്ഛനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് പറയുന്നതെന്നും സംവിധായകൻ വ്യക്തമാക്കി.