സാനിയയെ മെന്റലിസം പറഞ്ഞ് ഞെട്ടിച്ച് ജയസൂര്യ..

November 22, 2018

‘പ്രേതം 2’  എന്ന ചിത്രത്തിലൂടെ ജയസൂര്യ രഞ്ജിത്ത് ശങ്കർ കൂട്ടുകെട്ടിൽ വിരിയുന്ന അത്ഭുതം എന്താണെന്നാണ് കാണാൻ അക്ഷമരായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഇത്തവണ പ്രേതത്തിൽ ജയസൂര്യയ്‌ക്കൊപ്പം എത്തുന്നത് സാനിയ അയ്യപ്പനാണ്. ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ച് സാനിയയെ ഞെട്ടിച്ച കഥ പങ്കുവെച്ചിരിക്കുകയാണ് നടൻ ജയസൂര്യ. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

മെന്റലിസം പഠിച്ചിട്ടുള്ള ജയസൂര്യ സാനിയയുടെ കുടുംബപശ്ചാത്തലം പറഞ്ഞാണ് താരത്തെ ഞെട്ടിച്ചത്. ഒരാളുടെ ശരീര ഭാഷയും ഭാവങ്ങളുമൊക്കെ വച്ച് മനസ്സുവായിക്കുക എന്ന തന്ത്രമാണ് ജയസൂര്യ സാനിയയുടെ അടുത്ത് പരീക്ഷിച്ചത്. ഇതോടെ താരത്തിനൊപ്പം ലൊക്കേഷനിൽ ഉള്ളവരും അത്ഭുതപ്പെട്ടു. ഒരാളുടെ മനസ് വായിക്കുക എന്നത് വളരെ കൗതുകമുള്ള കാര്യമാണെന്നും എനിക്കത് ഇപ്പോൾ ചെയ്യാൻ സാധിക്കുന്നുണ്ടെന്നും താരം വ്യക്തമാക്കി.

പ്രേതത്തിലെ മെന്റലിസ്റ്റ് ജോൺ ഡോൺ ബോസ്‌കോ എന്ന കഥാപാത്രമായാണ് ജയസൂര്യ വേഷമിടുന്നത്. പ്രേതം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ കഥാപാത്രമാണ് ജോൺ. ഈ കഥാപാത്രത്തിനെ ആസ്പദമാക്കിയാണ് പുതിയ ചിത്രം ഒരുങ്ങുന്നത്.

രഞ്ജിത്ത് ശങ്കര്‍ ജയസൂര്യ കൂട്ടുകെട്ടില്‍ പിറന്ന മലയാള സിനിമകള്‍ എല്ലാം തന്നെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. ‘പുണ്യാളന്‍ അഗര്‍ബത്തീസ്’, ‘പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്’, ‘സുസു സുധി വാത്മീകം’ തുടങ്ങിയവയെല്ലാം വെള്ളിത്തിരയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളാണ്.