പ്രേക്ഷകരുടെ മനം കവർന്ന് ഒരു വീട്ടമ്മ; ‘കാട്രിൻ മൊഴി’യുടെ ട്രെയ്‌ലർ കാണാം

November 9, 2018

തമിഴകത്തും മലയാളത്തിലും ഒരുപോലെ ആരാധകരുള്ള താരമാണ് ജ്യോതിക. ജ്യോതിക നായികയായി എത്തുന്ന പുതിയ ചിത്രമാണ് കാട്രിൻ മൊഴി.  വിദ്യാ ബാലൻ പ്രധാന കഥാപത്രമായി എത്തിയ സൂപ്പർ ഹിറ്റ് ചിത്രം ‘തുമാരി സുലു’വിന്റെ റീമേക്കാണ് കാട്രിൻ മൊഴി.

റേഡിയോ ജോക്കിയാകാൻ ശ്രമിക്കുന്ന ഒരു  വീട്ടമ്മയുടെ കഥ പറയുന്ന ചിത്രമാണ് കാട്രിൻ മൊഴി. ചിത്രത്തിൽ വിജയലക്ഷ്മി എന്ന വീട്ടമ്മയായാണ്  ജ്യോതിക വേഷമിടുന്നത്. ജ്യോതികയുടെ തമാശകളാണ് ചിത്രത്തിലെ പ്രധാന ആകർഷണമെന്നാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ അറിയിക്കുന്നത്. ജ്യോതികയുടെ സൂപ്പർ ഹിറ്റ് ചിത്രം മൊഴി ഒരുക്കിയ രാധാ മോഹനനാണ് പുതിയ ചിത്രവും ഒരുക്കുന്നത്.

ചിത്രത്തിൽ അതിഥി വേഷത്തിൽ ചിമ്പു എത്തുന്നതിനൊപ്പം ലക്ഷ്മി മഞ്ജുവും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വിദാർഥാണ് ചിത്രത്തിൽ ജ്യോതികയുടെ ഭർത്താവായി എത്തുന്നത്. ഭാസ്‌ക്കർ ‘കുമരവേൽ, മനോബാല, മോഹൻ റാം, ഉമാ പത്മനാഭൻ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. മഹേഷ് മുത്തുസാമി ഛായാഗ്രഹണവും എ എച്ച് കാഷിഫ് സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രം നവംബർ 16 ന് തിയേറ്ററുകളിൽ എത്തും.

ചിത്രത്തിന്റെ ട്രെയ്‌ലർ കാണാം…