റിലീസ് ചെയ്ത് മണിക്കൂറുകൾക്കുളിൽ യൂട്യൂബിൽ തരംഗമായി കെ.ജി.എഫ് ട്രെയ്‌ലർ

November 9, 2018

മലയാളം, കന്നഡ, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലുമായി റിലീസിനെത്തുന്ന പുതിയ ചിത്രം കെ.ജി.എഫിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ‘ഉഗ്രം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ പ്രശാന്ത് നീൽ ആണ് പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്. കന്നഡ സൂപ്പർ താരം യാഷ് പ്രധാനവേശത്തിലെത്തുന്ന സിനിമയിൽ ശ്രിനിധി ഷെട്ടി, രമ്യ കൃഷ്ണ, ആനന്ദ് നാഗ് എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.

കന്നഡയിലെ ഏറ്റവും ചിലവേറിയ സിനിമയെന്ന വിശേഷണത്തോടെയാണ് കെ.ജി.എഫ് വരുന്നത്. ഏകദേശം രണ്ടുവർഷം കൊണ്ട് പൂർത്തീകരിച്ച സിനിമ രണ്ടുഭാഗങ്ങളായാണ് ചിത്രീകരിച്ചിരിക്കുന്നത്… പീരിഡ് ഡ്രാമ വിഭാഗത്തിൽപെടുന്ന ചിത്രമാണ് കെ.ജി.എഫ്. നിരവധി സസ്‌പെൻസും ആകാംഷയും നിറഞ്ഞ ചിത്രത്തിന്റെ ആദ്യ ട്രെയിലർ പുറത്തിറങ്ങി.

കന്നഡ,തമിഴ്, മലയാളം, ഹിന്ദി, തെലുങ്ക് ഭാഷകളിലും ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ഈ ഭാഷകളിലെ മൊഴിമാറ്റ ട്രെയിലറുകൾക്കും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഹിന്ദിയിൽ എക്സെൽ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഫർഹാൻ അക്തറാണ് വിതരണം. അതേസമയം തമിഴിൽ നടൻ വിശാലാണ്  ചിത്രം വിതരണത്തിനെത്തിക്കുന്നത്. ആരാധകർ കാത്തിരിക്കുന്ന ചിത്രം ഡിസംബർ 21 ന് തിയറ്റുകളിലെത്തുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിക്കുന്നത്.

അതേസമയം ട്രെയ്‌ലർ റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ പത്ത് ലക്ഷത്തിലധികം ആളുകളാണ് ട്രെയ്‌ലർ കണ്ടിരിക്കുന്നത്.