കോഹ്‌ലിക്ക് ഇന്ന് പിറന്നാള്‍; ആശംസയ്‌ക്കൊപ്പം മനോഹരമായ ചിത്രവും പങ്കുവെച്ച് അനുഷ്‌ക ശര്‍മ്മ

November 5, 2018

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസങ്ങളിലൊരാളായ വിരാട് കോഹ്‌ലിക്ക് ഇന്ന് പിറന്നാള്‍. നിരവധി പേരാണ് താരത്തിന് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തുന്നത്. വിരാട് കോഹ്‌ലിയുടെ ഭാര്യയും സിനിമാ താരവുമായ അനുഷ്‌ക ശര്‍മ്മയുടെ ആശംസയാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. കോഹ്‌ലിക്കൊപ്പമുള്ള മനോഹരമായൊരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് അനുഷ്‌ക പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.

‘കോഹ്‌ലിയുടെ ജന്മത്തിന് ദൈവത്തോട് നന്ദി’ എന്നാണ് അനുഷ്‌ക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. നിരവധി ആരാധകരുള്ള ക്രിക്കറ്റ് താരമാണ് വിരാട് കോഹ്‌ലി. ഇന്ത്യന്‍ ക്രിക്കറ്റ് ടീമും ഈ നായകന്റെ കൈയില്‍ ഭദ്രം. ഏകദിനത്തില്‍ അതിവേഗം 10,000 റണ്‍സ് നേടിയ താരം എന്ന റെക്കോര്‍ഡും ഈ അടുത്ത് വീരാട് കോഹ്‌ലി സ്വന്തമാക്കിയിരുന്നു.

നെറുകയില്‍ ചന്ദനം തൊട്ട് വിരാട് കോഹ്‌ലിയെ കെട്ടിപ്പിടിച്ചു നില്‍ക്കുന്ന ചിത്രമാണ് അനുഷ്‌ക ശര്‍മ്മ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ആരാധകര്‍ ഏറെയുള്ള താരദമ്പതികളാണ് കോഹ്‌ലിയും അനുഷ്‌കയും. അതുകൊണ്ടുതന്നെ ഇരുവരുടെയും ചിത്രങ്ങള്‍ക്കും സോഷ്യല്‍മീഡിയ നിറഞ്ഞുകൈയടിക്കുന്നുണ്ട്.

View this post on Instagram

Thank God for his birth ??❤️✨

A post shared by AnushkaSharma1588 (@anushkasharma) on