കിടിലൻ നൃത്തച്ചുവടുകളുമായി അപ്പാനി ശരത്ത്; ‘കോണ്ടസ’യിലെ പുതിയ ഗാനം കാണാം…

November 2, 2018

നവാഗത സംവിധായകൻ സുദീപ് ഇ എസിന്റെ ചിത്രം കോണ്ടസ ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. അപ്പാനി ശരത് നായകനായെത്തുന്ന ചിത്രത്തിലെ  പുതിയ ഗാനമാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. ജിമിക്കി കമ്മലിന് ശേഷം കിടിലൻ നൃത്ത ചുവടുകളുമായി അപ്പാനി എത്തുന്ന ഗാനം ഇരു കൈകളും നീട്ടിയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

തകര്‍പ്പന്‍ ചുവടുകളുമായെത്തിയ അപ്പാനി ശരതിന്റെ ഡാന്‍സിനെ നേരത്തെ  ആരാധകര്‍ രണ്ടും കയ്യും നീട്ടി സ്വീകരിച്ചിരുന്നു.. ഇപ്പോള്‍ മറ്റൊരു കിടിലന്‍ നൃത്തവുമായി എത്തിയിരിക്കുകയാണ് താരം. ശരത് ആദ്യമായി നായകവേഷത്തിലെത്തുന്ന കോണ്ടസയിലാണ് താരത്തിന്റെ തകര്‍പ്പന്‍ ഡാന്‍സ്. ഇതിന്റെ വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ടക്ക ടക്ക എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടത്. ബി കെ ഹരിനാരായണന്റേതാണ് വരികള്‍. പാലക്കാട് ശ്രീറാം ആണ് ഗാനം ആലപിച്ചിരിക്കുന്നത്.

ചിത്രത്തിൽ  സിനിൽ  സൈനുദ്ദീൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സുബാഷ് സിപി നിർമ്മിക്കുന്ന ചിത്രത്തിൽ റിയാസാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. നിരവധി ത്രില്ലിംഗ് രംഗങ്ങൾ നിറഞ്ഞു നിൽക്കുന്നതാണ് ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ടീസർ.

കഴിഞ്ഞ ജനുവരിയിൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയ ചിത്രത്തെ ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.