കുസൃതികാണിച്ച് കുട്ടിക്കുറുമ്പന്മാർ ; ‘കൊതിയന്റെ’ ടീസർ കാണാം…
November 20, 2018

സമൂഹ മാധ്യമങ്ങളിൽ തരംഗമായി കുട്ടിക്കുറുമ്പന്മാരുടെ ടീസർ. അരുൺ പോൾ രചനയും സംവിധാനവും നിർവഹിക്കുന്ന “കൊതിയൻ” എന്ന ഹൃസ്വ ചിത്രത്തിന്റെ ടീസറാണ് നവമാധ്യമങ്ങള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നത്.
ശിശു ദിനത്തിൽ ചലച്ചിത്ര താരം ആന്റണി വർഗീസാണ് തന്റെ ഫേസ്ബുക് പേജിലൂടെയാണ് ടീസർ റിലീസ് ചെയ്തത്.സംവിധായകൻ തന്നെ ഛായാഗ്രഹണവും എഡിറ്റിംഗും നിർവഹിക്കുന്ന കൊതിയൻ ചിത്രീകരിച്ചിരിക്കുന്നത് വിദേശത്താണ്.