വിമാനം പറപ്പിച്ച് ചാക്കോച്ചൻ; പൊട്ടിച്ചിരിച്ച് ആരാധകർ

November 25, 2018

സിനിമയിലായാലും ജീവിതത്തിലായാലും മലയാളികളുടെ പ്രിയപ്പെട്ടവനാണ് കുഞ്ചാക്കോ ബോബൻ. ചാക്കോച്ചക്കന്റെ കുസൃതിത്തരങ്ങൾ മലയാളികളും സോഷ്യൽ മീഡിയയും ഏറ്റെടുക്കാറുണ്ട്. അത്തരത്തിൽ വൈറലായിരിക്കുകയാണ് ചാക്കോച്ചന്റെ പുതിയ ഒരു വീഡിയോ. താരം തന്നെയാണ് പുതിയ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നതും.

കടലാസ്സ് വിമാനം പറത്തുന്ന ചാക്കോച്ചന്റെ  വീഡിയോയ്ക്ക് ഇതിനോടകം നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്. ചെറുപ്പത്തിൽ കടലാസ് വിമാനം പറത്താത്തവരായി ആരുമില്ല. അതുകൊണ്ടു തന്നെ വളരെ ആവേശത്തോടെയാണ് ആരാധകർ ഇത് ഏറ്റെടുത്തിരിക്കുന്നതും.

Read also: ലൊക്കേഷനില്‍ കുസൃതിക്കാരനായി കുഞ്ചാക്കോ ബോബന്‍: വീഡിയോ കാണാം

‘ലോക്കൽ സ്പേസ് എഞ്ചിനീയറായി മാറിയ എനിക്ക് നാസയൊക്കെ എന്ത്’ എന്ന അടിക്കുറുപ്പോടെയാണ് ചാക്കോച്ചൻ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

 

View this post on Instagram

 

When you become the local ?Aerospace Engineer??‍? …..NASA okke enthu ?!!!

A post shared by Kunchacko Boban (@kunchacks) on