കബഡിയിലും ഒരു കൈ നോക്കാനൊരുങ്ങി ക്രിക്കറ്റ് ഇതിഹാസം
November 14, 2018

ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി നിരവധി ആരാധകരുള്ള താരമാണ് മഹേന്ദ്ര സിങ് ധോണി. കളിക്കളത്തിലെ ധോണിയുടെ മാന്ത്രിക വിദ്യകൾ എന്നും ക്രിക്കറ്റ് ലോകത്ത് ചർച്ചയാകാറുള്ളതാണ്. എന്നാൽ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ തിരക്കുപിടിച്ച യാത്രയ്ക്കിടയില്‍ ഇടയ്ക്ക് മാത്രം വീണുകിട്ടുന്ന വിശ്രമവേള ആസ്വദിക്കുകയാണ് മുന്‍ നായകന് എംഎസ് ധോണി.
ഇത്തവണ കബഡിയിൽ ഒരു ശ്രമം നടത്താൻ പ്ലാൻ ചെയ്തിരിക്കുകയാണ് താരം. മുംബൈയില്‍ പ്രോ കബഡി ലീഗിന്റെ പ്രചരണാര്‍ത്ഥമുള്ള പരസ്യചിത്രത്തിനായാണ് ധോണി കബഡി കോര്‍ട്ടിലിറങ്ങിയത്. ഈ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.