മമ്മൂട്ടിയെ വഴിയിൽ കാത്തിരുന്ന് ആരാധകർ; സൗഹൃദം പങ്കുവെച്ച് പ്രിയനടൻ, വീഡിയോ കാണാം…

November 30, 2018

ഇന്ത്യയിൽ ഒട്ടാകെ നിരവധി ആരാധകരുള്ള താരമാണ് മലയാളികളുടെ സ്വന്തം മമ്മൂക്ക. തങ്ങളുടെ ഇഷ്ടതാരത്തെ കാണാൻ വഴിയിൽ കാത്തുനിന്ന കുറച്ച് വീട്ടമ്മമാരാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. മമ്മൂട്ടി വരുന്ന വഴിയില്‍ കാത്ത്നിന്ന് അദ്ദേഹത്തൊടൊപ്പം സെല്‍ഫിയും വിഡിയോയും എടുത്ത ശേഷമാണ് ഈ ആരാധകർ മടങ്ങിയത്.

മമ്മൂട്ടിയുടെ കാര്‍ വരുന്നതു കണ്ട് അടുത്തെത്തി അദ്ദേഹത്തെ വിളിച്ച ആരാധികമാരോട് ഏറെ സൗഹൃദത്തോടെ വിശേഷം പറഞ്ഞ മെഗാ താരം അവരുടെ ഫോണില്‍ ഒരു സെല്‍ഫിയും എടുത്തു നല്‍കിയ ശേഷമാണ് യാത്രയായത്.