പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാൻ പുതിയ ചിത്രം, ‘മറിയം വന്ന് വിളക്കൂതി’…

November 10, 2018

എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ ജെനിത് കാച്ചപ്പിള്ളി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മറിയം വന്ന് വിളക്കൂതി.

സിജു വിൽസണ്‍, കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ, അൽത്താഫ്, എന്നിവരോടൊപ്പം സേതുലക്ഷ്മി, സംവിധായകൻ ബേസിൽ ജോസഫ്, സംവിധായകൻ സിദ്ധാർഥ് ശിവ, ബൈജു, എന്നിവർ കൂടി പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മറിയം വന്ന് വിളക്കൂതി ഒറ്റ രാത്രിയിലെ തുടർച്ചയായ 3 മണിക്കൂറിന്റെ കഥ പറയുന്ന ഒരു കോമഡി ത്രില്ലർ ആണ്.

എആര്‍കെ മീഡിയയുടെ ബാനറിൽ രാജേഷ് അഗസ്റ്റിനാണ് ചിത്രം നിർമ്മിക്കുന്നത്. രാഗം മൂവീസിന്റെ ബാനറിൽ രാജു മല്ല്യത്ത് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.  വിതരണം സെഞ്ചുറി ഫിലിംസാണ് മറിയം വന്ന് വിളക്കൂതി വിതരണം ഏറ്റെടുത്തിരിക്കുന്നത്.