മകൾക്കൊപ്പം ലാലേട്ടൻ; വൈറൽ വീഡിയോ കാണാം…

പൊതുഇടങ്ങളിൽ അധികമൊന്നും കാണാത്ത മുഖമാണ് മോഹൻലാലിൻറെ മകൾ വിസ്മയയുടേത്. അതുകൊണ്ടുതന്നെ മകൾക്കൊപ്പമുള്ള മോഹൻലാലിൻറെ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകർ ആഘോഷമാക്കുന്നത്. വിമാനത്താവളത്തില്‍ നിന്ന് വാഹനത്തിലേക്ക് കയറുന്ന രംഗങ്ങളാണ് വീഡിയോയിലുള്ളത്.
അതേസമയം മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫർ എന്ന ചിത്രത്തിന്റെ തിരക്കിലാണ് താരമിപ്പോൾ. ചിത്രത്തിൽ മോഹൻലാലും മഞ്ജു വാര്യരുമാണ് നായികാനായകന്മാർ. പഴയ കാലത്തെ സൂപ്പർ താരങ്ങളായ ഈ ജോഡികൾ ഒന്നിച്ചെത്തുന്ന ചിത്രം ഏറെ ആകാംഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.
മലയാളത്തിലെ രണ്ട് സൂപ്പർ താരങ്ങൾ ഒരുമിക്കുന്ന ചിത്രം ‘ലൂസിഫർ’ എന്ന പേരിൽ പുറത്തിറങ്ങുമെന്ന് പ്രഖ്യാപിക്കപ്പെട്ടതു മുതൽ വേണ്ടി ആരാധകർ കാത്തിരിപ്പിലാണ്. മുരളി ഗോപി തിരക്കഥയൊരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്.