വെള്ളിത്തിരയിൽ വിസ്മയം സൃഷ്ടിക്കാൻ താരദമ്പതികൾ വീണ്ടുമെത്തുന്നു…

November 23, 2018

തെന്നിന്ത്യയിലെ സെലിബ്രിറ്റി താരദമ്പതികളായ നാഗചൈതന്യുവും സമാന്തയും വെള്ളിത്തിരയിൽ വീണ്ടും ഒന്നിക്കുന്നു. ശിവ നിർവാണ സംവിധാനം ചെയ്യുന്ന മജിലി എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചെത്തുന്നത്.

വിശാഖപട്ടണത്തും ഹൈദരാബാദിലുമായി ചിത്രീകരിക്കുന്ന മജിലിയുടെ ആദ്യ ഘട്ട ഷൂട്ടിങ് വിശാഖ പട്ടണത്ത് അവസാനിച്ചു. ചിത്രത്തിന്റെ രണ്ടാം ഘട്ട ഷൂട്ടിങ് ഈ മാസം 26 ന് ഹൈദരാബാദിൽ ആരംഭിക്കും. ഗോപി സുന്ദർ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ ഛായാഗ്രഹണം വിഷ്ണു ശർമ്മയാണ്.

Read more :വൈറലായ സാമന്തയുടെ തേങ്ങ ഉടയ്ക്കൽ വീഡിയോ കാണാം…

പുതിയ ചിത്രത്തിൽ പുതിയ ലുക്കിലാണ് നാഗചൈതന്യ വേഷമിടുന്നത്. അടുത്ത വര്ഷം തിയേറ്ററുകളിൽ എത്തുന്ന ചിത്രം വിവാഹ ശേഷം നാഗചൈതന്യയും സാമന്തയും ഒന്നിക്കുന്ന ആദ്യ ചിത്രമാണ്. താരദമ്പതികൾ വീണ്ടും ഒന്നിക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.