സുഹൃത്തുക്കൾക്കൊപ്പം ദീപാവലി ആഘോഷിച്ച് നയൻതാര; ചത്രങ്ങൾ കാണാം…
November 7, 2018

തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള താരമാണ് നയൻതാര. നയൻസിനെക്കുറിച്ചുള്ള വാർത്തകൾ എന്നും മലയാളത്തിനും തമിഴകത്തിനും ഏറെ ആവേശകരമാണ്. താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ആവേശത്തോടെ ഏറ്റെടുത്തിരിക്കുന്നത്.
നയൻസും വിഘ്നേഷും സുഹൃത്തുക്കൾക്കൊപ്പം ദീപാവലി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിലൂടെയാണ് ഒരിടവേളയ്ക്ക് ശേഷം നയൻതാര വെള്ളിത്തിരയിലേക്ക് തിരിച്ചെത്തിയത്. ഇത് ഇരുവരുടെയും ജീവിതത്തിൽ നാഴികക്കല്ലുകൾ ആയിരുന്നു. ഇതിലൂടെ വളർന്ന സൗഹൃദം പിന്നീട് പ്രണയമാവുകയായിരുന്നു. ഇരുവരുടെയും വിവാഹത്തെക്കുറിച്ചും നേരത്തെ വിഘ്നേഷ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.