ടിക് ടോക്കില്‍ തകര്‍പ്പന്‍ പ്രകടനവുമായി ഒരു മുത്തശ്ശനും മുത്തശ്ശിയും; വീഡിയോ കാണാം

November 30, 2018

ടിക് ടോക്കും ഡബ്ബ്‌സ്മാഷുമെല്ലാം യുവാക്കളുടെ മാത്രം കുത്തകയാണെന്ന് പറയാന്‍ വരട്ടെ. ഇപ്പോഴിതാ ടിക് ടോക്കില്‍ തരംഗമായിരിക്കുകയാണ് ഒരു മുത്തശ്ശനും മുത്തശ്ശിയും. പ്രോയത്തെപ്പോലും വെല്ലുന്നതാണ് ടിക് ടോക്കിലെ ഇരുവരുടെയും കിടിലന്‍ പ്രകടനം.

ദിലീപ് കേന്ദ്ര കഥാപാത്രമായെത്തിയ കല്ല്യാണരാമന്‍ എന്ന ചിത്രത്തിലെ ഒരു രംഗത്തിനാണ് ടിക് ടോക് വീഡിയോ ചെയ്തിരിക്കുന്നത്. സിനിമയില്‍ സുബല്ക്ഷ്മി അമ്മാളും ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയും അവിസ്മരണീയമാക്കിയ രംഗം ടിക് ടോക്കില്‍ ഈ മുത്തശ്ശനും മുത്തശ്ശിയും സൂപ്പറാക്കി.

നിരവധി പേരാണ് ഈ ടിക് ടോക് വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്നത്. പേരും നാടും അറിയില്ലെങ്കിലും ഈ മുത്തശ്ശനെയും മുത്തശ്ശിയെയും ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ.