‘വിമാനയാത്രക്കിടെ ഒരു കുശലാന്വേഷണം’; സോഷ്യൽ മീഡിയയിൽ വൈറലായി ഒരു മുത്തശ്ശി

November 7, 2018

നടനും എംപിയുമായ സുരേഷ് ഗോപിക്കൊപ്പം ഫ്ലൈറ്റിൽ യാത്രചെയ്യുന്ന ഒരു മുത്തശ്ശിയാണ് ഇപ്പോൾ സോഷ്യൽ മീഡിയിലെ താരം. വിമാനത്തിലിരുന്ന് ഇരുവരും നടത്തുന്ന സംഭാഷണങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

വിമാന യാത്രക്കിടെ സുരേഷ് ഗോപിയോട്  നിലമ്പൂർ  എത്തിയോ എന്ന് ചോദിക്കുന്ന മുത്തശ്ശിയോട് വളരെ സ്നേഹ വാത്സല്യത്തോടെ ഉത്തരം പറയുന്ന സുരേഷ് ഗോപിയെയും പിന്നീട് ഇരുവരും ചേർന്നു നടത്തുന്ന സ്നേഹ സംഭാഷണങ്ങളും ഏറെ സന്തോഷത്തോടെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ആ അമ്മയ്ക്കും സുരേഷ് ഗോപിക്കും സ്നേഹാശംസകളുമായി നിരവധി ആളുകളാണ് ഈ വീഡിയോ ഏറ്റെടുത്തിരിക്കുന്നത്.