‘ജീവിതമെന്ന നാടകം’; ‘ഒറ്റയ്ക്കൊരു കാമുകനി’ലെ ഗാനം കാണാം

November 28, 2018

മികച്ച പ്രതികരണത്തോടെ തിയേറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുന്ന ചിത്രമാണ് ഒറ്റയ്ക്കൊരു കാമുകൻ. ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ക്രിസന്റിന്റെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് വിഷ്ണു മോഹന്‍ സിത്താരയാണ്. ക്രിസന്റ് തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നതും.

പുതുമുഖ താരങ്ങളെ പ്രധാന കഥാപാത്രമായി അജിന്‍ലാല്‍, ജയന്‍ വന്നേരി എന്നിവര്‍ ചേര്‍ന്ന് സംവിധാനം നിർവഹിച്ച  ചിത്രമാണ് ഒറ്റക്കൊരു കാമുകൻ  ഷാലു റഹീമും ലിജോ മോളും ജോജുവിനൊപ്പം പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ഇത്.

നവാഗതരായ എസ്.കെ സുധീഷ്, ശ്രീഷ് കുമാര്‍ എസ്. എന്നിവർ ചേർന്നാണ് ഒറ്റക്കൊരു കാമുകൻ  തിരക്കഥ തയാറാക്കിയിരിക്കുന്നത്. ഡാസ്‍ലിംഗ് മൂവി ലാന്‍ഡിന്റെ ബാനറില്‍ പ്രിന്‍സ് ഗ്ലേറിയന്‍സ്, സജന്‍ യശോധരന്‍, അനൂപ് ചന്ദ്രന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അഭിരാമി, ഷൈന്‍ ടോം ചാക്കോ, ജോജു ജോര്‍ജ്ജ്, വിജയരാഘവന്‍, കലാഭവന്‍ ഷാജോണ്‍, ഷഹീന്‍ സിദ്ധിഖ് എന്നിവരാണ് ചിത്രത്തിലെ  താരങ്ങള്‍.