കിടിലൻ ക്യാപ്‌ഷൻസുമായി പ്രേക്ഷകർ ; മികച്ച പ്രതികരണം നേടി ‘PicTalk’

November 27, 2018

ചിത്രങ്ങൾക്ക് മികച്ച അടിക്കുറിപ്പുകൾ തയാറാക്കുന്നവർക്കായി ഫ്‌ളവേഴ്സ് ഓൺലൈനും 24 ന്യൂസും സംയുക്തമായി സംഘടിപ്പിക്കുന്ന മത്സരമാണ് ‘PicTalk‘ കഴിഞ്ഞ ദിവസം ആരംഭിച്ച കോണ്ടെസ്റ്റിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

മികച്ച അടിക്കുറിപ്പുകൾ തയാറാക്കുന്നവർക്കായി 24 ന്യൂസ് ഓണ്‍ലൈന്‍ ആരംഭിച്ച മത്സരത്തിന് നിരവധി പേരാണ് പ്രതികരിച്ചത്. ഒരുപാട് ആളുകൾ ചിത്രത്തിന് മികച്ച ക്യാപ്‌ഷനുകളുമായി രംഗത്തെത്തി. സ്നേഹ ബന്ധത്തിന്റെ പവിത്രതയും ആഴവും വ്യക്തമാക്കുന്നവയായിരുന്നു ഓരോ കമന്റും.

കഴിഞ്ഞ 25 ആം തിയതി 24 ന്യൂസ് ഓൺലൈനിൽ  പങ്കുവെച്ച ചിത്രത്തിന് ഡിസംബർ ഒന്നുവരെയാണ് ക്യാപ്‌ഷനുകൾ ഇടാൻ അവസരം. ഇവയിൽ ഏറ്റവും മികച്ച ക്യാപ്‌ഷൻ അയച്ചവരെ കാത്തിരിക്കുന്നത് ആകർഷകമായ സമ്മാനങ്ങളാണ്.

എല്ലാ ആഴ്ച്ചയും പുതിയ ചിത്രങ്ങളുമായി എത്തുന്ന ഈ പരുപാടിയിൽ ഒരു ചിത്രത്തിന് ഒരാൾക്ക് ഒരു തവണ മാത്രമാണ് കമന്റ് ചെയ്യാൻ അവസരം. ഒന്നിൽ കൂടുതൽ തവണ ഒരു ചിത്രത്തിന് കമന്റ് ചെയ്യുന്നവരുടെ കമന്റുകൾ അസാധുവാക്കുന്നതായിരിക്കും.

എല്ലാ ശനിയാഴ്ച്ചയും പുതിയ ചിത്രങ്ങളുമായി ‘PicTalk’ എത്തും. ഓരോ ആഴ്ചയിലേയും വിജയിയെ പ്രഖ്യാപിക്കുന്നത് ഞായറാഴ്ചകളിലായിരിക്കും. പ്രേക്ഷകരുടെയും പങ്കാളിത്തത്തോടുകൂടിയാണ് വിജയിയെ കണ്ടെത്തുന്നത്. കമന്റിന് ലഭിക്കുന്ന ലൈക്കുകളും വിജയിയെ തിരഞ്ഞെടുക്കുന്നതിന് ഘടകമാകും. എങ്കിലും അന്തിമ വിജയിയെ പ്രഖ്യാപിക്കുന്നത് 24 ന്യൂസ് ആയിരിക്കും.

കഴിഞ്ഞ ദിവസം പങ്കുവെച്ച ചിത്രത്തിന് ഹൃദയ സ്പർശിയായ കമന്റുകളാണ്  മിക്കവരും പങ്കുവെച്ചത്. മികച്ച ചില കമന്റുകൾ ചുവടെ ചേര്‍ക്കുന്നു….