വിസ്മയം സൃഷ്ടിച്ച് ‘പ്രാണ’; മോഷൻ പോസ്റ്റർ കാണാം..

November 30, 2018

നിത്യ മേനോനെ മുഖ്യകഥാപാത്രമാക്കി കെ പ്രകാശ് സംവിധാനം  ചെയ്യുന്ന പുതിയ ചിത്രം ‘പ്രാണ’യുടെ മോഷന്‍ ടീസര്‍ പുറത്തിറങ്ങി.

നാല് ഭാഷകളില്‍ ഒരുമിച്ച്‌ നിര്‍മിക്കുന്ന ചിത്രമെന്ന പ്രത്യേകതയും പ്രാണയ്ക്കുണ്ട്. മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ നാലു ഭാഷകളില്‍ നിര്‍മിച്ച പ്രാണ ഒരേ സമയം ഇന്ത്യയിലും വിദേശത്തുമായി റിലീസ് ചെയ്യും.

ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്  ഛായാഗ്രഹകൻ  പി.സി ശ്രീറാമാണ്. ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി സിനിമാ ചരിത്രത്തില്‍ ആദ്യമായി സിങ്ക് സൗണ്ട് ഫോര്‍മാറ്റിലൂടെ ശബ്ദ ലേഖനം നടത്തിയ ചിത്രം കൂടിയാണ് പ്രാണ. ലോക പ്രശസ്തനായ ജാസ് വിദഗ്ദ്ധനായ ലൂയി ബാങ്ക്‌സിന്റെതാണ് സംഗീതം.

അതേസമയം ടി കെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന കോളാമ്പിയാണ്  നിത്യയുടെ ഏറ്റവും പുതിയ ചിത്രം. കോളാമ്പി മൈക്ക്നിരോധിച്ചതിനെത്തുടര്‍ന്ന് ജീവിതം വഴിമുട്ടിയവരുടെ കഥയാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. ടി കെ രാജീവ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് രൂപേഷ് ഓമനയാണ്. രഞ്ജി പണിക്കര്‍, ദിലീഷ് പോത്തൻ, രോഹിണി തുടങ്ങിനിരവധി താരനിരകള്‍ അണിനിരക്കുന്നുണ്ട്. സിനിമയുടെ ക്യാമറ കൈകാര്യം ചെയ്യുന്നത് രവി വര്‍മ്മനാണ്.